എസ്എഫ്ഐ സമരത്തിലെ ഇടിവള മർദനം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Spread the love

ജന്തർമന്തറിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച ടൗൺ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നു പരാതി നേരിട്ട പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. കല്ലേക്കാട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം.ഷഫാദിനെതിരെയാണു നടപടി. ഷഫാദ് മദ്യപിച്ചാണു ജോലിക്കെത്തിയതെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണു ജില്ലാ പൊലീസ് മേധാവി എ.അബ്ദുൽ റഷിയുടെ നടപടി.

 

എസ്എഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. എസ്എഫ്ഐയുടെ സമരത്തിനിടെ പൊലീസ് വനിതാ പ്രവർത്തകരെ വലിച്ചിഴച്ചതായും പരാതിയുണ്ട്. ന്യൂ‍ഡൽഹിയിൽ ബിജെപിക്കെതിരെ ഒരുമിച്ചു സമരംചെയ്യുകയും ഇവിടെ അത്തരം സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ വിമർശനം.

 

ഇന്നലെ ബിജെപി നടത്തിയ സമരത്തിനിടെയും പൊലീസ് അതിക്രമം നടന്നുവെന്നു പരാതിയുണ്ട്. പാലക്കാട് എംഎൽഎയുടെ ഓഫിസിലേക്കു മാർച്ച് നടത്തി മതിലിൽ പോസ്റ്റർ പതിച്ച ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് തിരുനെല്ലായി, എസ്‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ഗണേഷ് എന്നിവരെ പൊലീസ് മർദിച്ചതായി പരാതി ഉയർന്നു. സുരേഷ് തിരുനെല്ലായിയുടെ തുടയിൽ അടിയേറ്റതിന്റെ പാടുകൾ ഉണ്ട്. മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി.

  • Related Posts

    ഫുഡ് ഡെലിവറി ജീവനക്കാരന് നേരേ ആക്രമണം; തലയിലും മുഖത്തും എട്ട് തുന്നലുകൾ; ആക്രമിച്ചത് മറ്റൊരു ജീവനക്കാരൻ

    Spread the love

    Spread the loveതിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം…

    ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

    Spread the love

    Spread the loveകോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.   പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *