ക്ഷേത്രത്തിനുള്ളിൽ വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം, കുതറിമാറി രക്ഷപ്പെട്ടു; തൊഴിലാളി അറസ്റ്റിൽ

Spread the love

ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച തൊഴിലാളി അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്താണു സംഭവം. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ സംഭവം ഏറെ വിവാദമായി. തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ്ങാണ് പ്രതി.

 

ഒക്ടോബർ 10 ന് രാവിലെ 11:07 നാണ് പെൺകുട്ടിക്കു നേരെ അതിക്രമമുണ്ടായത്. സമൂഹമാധ്യമത്തില്‍ പ്രചരിച്ച വിഡിയോയിൽ ഒരു ശിവക്ഷേത്രത്തിൽ പെൺകുട്ടി പ്രാർഥിക്കുന്നതു കാണാം. പ്രാർഥന കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ പ്രതി ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. നിർമാണ സൈറ്റുകളിലെ തൊഴിലാളികൾ സാധാരണയായി ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് അയാൾ ധരിച്ചിരുന്നു. പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ അയാൾ അവളുടെ കയ്യിൽ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. പരിഭ്രാന്തയായ പെൺകുട്ടി കഷ്ടപ്പെട്ട് അയാളെ തള്ളിമാറ്റി. പിന്നാലെ അയാൾ പുറത്തേക്കു പോകുന്നതും വിഡിയോയിൽ കാണാം.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *