നെടുമ്പാശേരി കാർ അപകടം: സുഹൈൽ സജീവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ

Spread the love

കൊച്ചി ∙ നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ് (19) ഉൾപ്പെടെ നാല് പേരെയും ഒരു ദിവസത്തെ െപാലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

 

കൊലപാതക കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഗൂഢാലോചനയോ മുൻവൈരാഗ്യമോ അപകടത്തിന് പിന്നിലുണ്ടോ എന്ന് വ്യക്തമാകുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രായം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്. മരിച്ചവരും അതേ പ്രായത്തിലുള്ളവരും ഒരുപാട് സ്വപ്നങ്ങളും ഭാവിയുമുള്ളവരും ആയിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

 

പൊലീസിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അന്വേഷണം നേരത്തെ തീരുമാനിച്ച ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. ദൗർഭാഗ്യകരമായ ഒരു വാഹനാപകടം മാത്രമാണിത്. ഇതിലേക്ക് മനഃപൂർവമായ നരഹത്യയുടെ വകുപ്പുകൾ ചേർക്കാനുള്ള ശ്രമം നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത 19 വയസുള്ള ചെറുപ്പക്കാരാണ് പ്രതികളെന്നും മാധ്യമ ശ്രദ്ധ നേടാൻ വേണ്ടി മാത്രമാണ് ഗൂഢാലോചനാ കഥകൾ മെനഞ്ഞെടുക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് പേർ ഒരേ സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ റോഡിന്റെ മധ്യഭാഗത്തിനടുത്തു കൂടി സഞ്ചരിച്ചതാണ് അപകടകാരണമെന്നും മുന്നിലെ കാഴ്ച വ്യക്തമല്ലാത്ത ഒരു വളവിലാണ് അപകടം നടന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചാൽ അപകടം ഉണ്ടാകും എന്ന് അറിയാത്തവരാണോ പ്രതികൾ എന്ന് പ്രോസിക്യൂഷൻ ചോദിച്ചു.

 

24 മണിക്കൂർ കസ്റ്റഡി കാലാവധിയിൽ പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യും. നേരത്തെ സുഹൈലുമൊത്ത് അപകടം നടന്ന സ്ഥലത്ത് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സുഹൈൽ ഉൾപ്പെടെയുള്ളവരെ വീണ്ടും അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അപകടം ഉണ്ടായ ദിവസം സുഹൈലും സുഹൃത്തുക്കളും സന്ദർശിച്ച പാലാരിവട്ടത്തേയും വൈറ്റിലയിലേയും നെടുമ്പാശേരിയിലേയും ബാറുകളിലും തെളിവെടുപ്പിനായി എത്തിക്കും.

 

സുഹൈൽ മദ്യപിച്ചിരുന്നു എന്നതു എഫ്ഐആറിൽ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ മദ്യപിച്ചിരുന്നു എന്ന കാര്യം പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആലുവ റൂറൽ എസ്പി കെ.എസ്.സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആലുവ ഡിവൈഎസ്പി ൈബജു കെ.പൗലോസിനാണ് അന്വേഷണ ചുമതല.

  • Related Posts

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…

    Leave a Reply

    Your email address will not be published. Required fields are marked *