തട്ടിപ്പിനുള്ള ‘അവസരങ്ങൾ’; വിദേശരാജ്യങ്ങളിലേക്ക് അവസരങ്ങൾ വാഗ്ദാനംചെയ്ത് തട്ടിപ്പ് വ്യാപകം

Spread the love

കാസർകോട് ∙ വിദേശരാജ്യങ്ങളിൽ അവസരം വാഗ്ദാനംചെയ്യുന്നവരെ വിശ്വസിച്ച് പണം നഷ്ടപ്പെട്ട ഒട്ടേറെ ആളുകളാണ് മുന്നോട്ടുവരുന്നതെന്നു പ്രവാസി കമ്മിഷൻ. 51 പഴയ പരാതികളും 20 പുതിയ പരാതികളുമടക്കം 71 കേസുകളാണ് ഇന്നലെ പരിഗണനയ്ക്കെടുത്തത്. ലക്ഷങ്ങൾ തട്ടിയ ഒട്ടേറെ കേസുകളും പരിഗണനയ്ക്കെത്തി. പണംവാങ്ങിയശേഷം ഏജന്റുമാരുടെ ഫോൺ നമ്പറുകളിൽ വിളിച്ചാൽ കിട്ടുന്നില്ല. ഉന്നതബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ കൂടുതൽ ലഭിച്ചത്.

 

തട്ടിപ്പുകേസുകളിൽ തെളിവു കുറവ്

തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പ്രവാസികൾക്ക് ബോധവൽക്കരണം ആവശ്യമാണെന്ന് കേരള പ്രവാസി കമ്മിഷൻ ചെയർപഴ്‌സൻ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമ്മിഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

 

വിദേശത്ത് പങ്കാളിത്ത ബിസിനസിൽ പണമിറക്കുകയും അത് തിരിച്ചുലഭിക്കാതിരിക്കുകയും ചെയ്ത ഒട്ടേറെ കേസുകൾ പരിഗണനയ്ക്കു വന്നു. എന്നാൽ, പലരുടെയും കയ്യിൽ പണം കൈമാറിയതിന്റെയോ ബിസിനസ് പങ്കാളിത്തത്തിന്റെയോ കൃത്യമായ രേഖകളില്ല. എതിർകക്ഷികളുടെ കൃത്യമായ വിലാസംപോലും കയ്യിലില്ല.

  • Related Posts

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…

    Leave a Reply

    Your email address will not be published. Required fields are marked *