ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയ പെൻഷൻ പദ്ധതികൾ ഉൾപ്പെടെ സാമൂഹികസുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. നിലവിലെ നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിലെ (എൻഎസ്എപി) 5 സ്കീമുകളും പ്രധാനമന്ത്രിയുടെ പേരിലാക്കി. പദ്ധതികളുടെ പരിഷ്കരിച്ച മാർഗരേഖ 3 മാസത്തിനുള്ളിൽ പുറത്തിറക്കും.
വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സഹായമേകാനുള്ള പദ്ധതികളാണ് 1995ൽ ആരംഭിച്ച പ്രോഗ്രാമിലുള്ളത്.
പഴയ പേര്, പുതിയ പേര്
∙ നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം: പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന
∙ ഇന്ദിരാഗാന്ധി നാഷനൽ ഓൾഡ് ഏജ് പെൻഷൻ സ്കീം: പ്രധാനമന്ത്രി വൃദ്ധാവസ്ഥാ പെൻഷൻ യോജന
∙ ഇന്ദിരാഗാന്ധി നാഷനൽ വിഡോ (വിധവ) പെൻഷൻ സ്കീം: പ്രധാനമന്ത്രി വിധവ പെൻഷൻ യോജന
∙ ഇന്ദിരാഗാന്ധി നാഷനൽ ഡിസബിലിറ്റി പെൻഷൻ സ്കീം: പ്രധാനമന്ത്രി ദിവ്യാംഗ്‍ജൻ പെൻഷൻ യോജന
∙ നാഷനൽ ഫാമിലി ബെനഫിറ്റ് സ്കീം: പ്രധാനമന്ത്രി പരിവാർ ലാഭ് യോജന








