ശുചിമുറി തേടി പോയി, റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗർത്തത്തിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

ചെന്നൈ ∙ മൈലാപ്പൂരിലെ ഉയരപ്പാതയിലുള്ള റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിയ വീട്ടമ്മ, പ്ലാറ്റ്ഫോമിനു സമീപമുള്ള ഇരുട്ടു മുറിയിലെ ഗർത്തത്തിലൂടെ 60 അടിയോളം താഴേക്കു വീണു മരിച്ചു. നാലു ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. മൈലാപ്പൂരിലെ മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്) സ്റ്റേഷനിലുണ്ടായ സംഭവത്തിൽ പള്ളിക്കരണെ ബാലാജി നഗർ സ്വദേശി വി.വിജയയാണ് (55) മരിച്ചത്.

 

ഓമന്തുരാർ ഗവ. ആശുപത്രിയിലേക്കു പോകാനായി മകളോടൊത്ത് വ്യാഴാഴ്ചയാണ് വിജയ വേളാച്ചേരിയിൽ നിന്ന് ട്രെയിൻ കയറിയത്. യാത്രയ്ക്കിടെ വിജയക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്നു ഇരുവരും മൈലാപ്പൂർ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ശുചിമുറിയിലേക്കു പോയ വിജയ മടങ്ങിയെത്താതായതോടെ പരിഭ്രാന്തയായ മകൾ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി.

 

വിജയയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ വിവിധയിടങ്ങളിൽ എംആർടിഎസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വരെ പതിച്ച് ബന്ധുക്കൾ അന്വേഷണം നടത്തി. ഇതിനിടെയാണ് സ്റ്റേഷൻ പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടതും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതും. സംഭവത്തിനു ശേഷം അധികൃതർ ഈ മുറിയുടെ വാതിൽ താഴിട്ടു പൂട്ടി.

  • Related Posts

    ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

    Spread the love

    Spread the loveന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ…

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    Leave a Reply

    Your email address will not be published. Required fields are marked *