‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ; നീട്ടിവളർത്തിയ മുടി സ്വയം പറ്റെവെട്ടി

Spread the love

ആലുവ ∙ നീട്ടിവളർത്തിയ മുടി പറ്റെവെട്ടി ‘ജയിൽ മേക്ക് ഓവറിൽ’ സുഹൈൽ കോടതിയിൽ. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ.

 

നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതി സുഹൈലിന്റെയും കൂട്ടാളികളുടെയും ശരീരഭാഷയിൽ വരുത്തിയത് ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാനാവാത്തത്ര മാറ്റം. നന്നേ അടുപ്പമുള്ളവർക്കു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രൂപത്തിലാണു സുഹൈലും സുഹൃത്തുക്കളും കോടതിയിലെത്തിയത്.

 

ബോസ്റ്റൽ സ്കൂൾ അന്തേവാസികൾക്കു മുടി മുറിച്ചു വൃത്തിയാകാനുള്ള ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽകിയിട്ടുണ്ട്. അന്തേവാസികളിൽ പലരും ഇതു പരസ്പരം ചെയ്തു കൊടുക്കാറുമുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നു.

  • Related Posts

    ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

    Spread the love

    Spread the loveകൊച്ചി: എറണാകുളം എന്‍ഫോഴ്സ്‌മെന്റ്‌റ് ആര്‍.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 34 വാഹനങ്ങള്‍ക്ക് 57,250 രൂപ പിഴ…

    ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *