കൽപറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ 31ന് നറുക്കെടുപ്പ്; നവംബറിൽ വീടുകൾ കൈമാറും

Spread the love

കൽപറ്റ ∙ ടൗൺഷിപ്പിൽ നിർമിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഈ മാസം 31ന് നറുക്കെടുപ്പ് നടക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേപ്പാടി എം‌എസ്‌എ ഓഡിറ്റോറിയത്തിലാണ്149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് നടക്കുക. നവംബറിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും വിധത്തിൽ ടൗൺഷിപ്പിലെ പ്രവൃത്തികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിഡിഎംഎ കോ- ചെയർപഴ്സൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 

വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് (അഡ്രസ് മാറ്റം), വൈദ്യുതി, കുടിവെള്ള കണക്‌ഷനുകൾ വീട് കൈമാറുമ്പോൾ തന്നെ നൽകാനുള്ള നടപടികൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണന്ന് ജില്ലാ കലക്ടർ വി. ചെൽസാസിനി യോഗത്തിൽ അറിയിച്ചു. സോൺ ഒന്നിൽ 23 വീടുകളും സോൺ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ അഞ്ചിൽ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തിൽ കൈമാറുന്നത്.വീടുകളുടെ രണ്ടാംഘട്ട വിതരണ നടപടികൾ പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിലെ ആകെ വീടുകളുടെ എണ്ണം 327 ആകും.

 

ടൗൺഷിപ്പിലും കൽപറ്റ നഗരസഭ പരിധിയിലും മഴവെള്ളക്കെട്ട് ഒഴിവാക്കാൻ സിഡബ്ല്യുആർഡിഎമ്മിന്റെ നേതൃത്വത്തിൽ സമഗ്ര പഠനം നടത്തും. റോഡ്-ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുനിസിപ്പൽ സെക്രട്ടറിയും ഡിഡിഎംഎ വിദഗ്ധരും അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റി പാർപ്പിച്ച 26 കുടുംബങ്ങൾക്ക് അവരുടെ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി എത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു.

 

കള്ളാടി മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ 2.10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതിന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്താൻ ഒക്ടോബർ 31 നകം ആക്‌ഷൻ പ്ലാൻ സമർപ്പിക്കാൻ യോഗത്തിൽ നിർദേശം നൽകി. ഒക്ടോബർ 31 നകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടം അനുയോജ്യമായ സ്ഥലം കണ്ടെത്തി പിഡബ്ല്യുഡി മുഖേന മണ്ണ് നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു.

 

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഇ.ടി. രാകേഷ്, ഡപ്യൂട്ടി കലക്ടർ കെ.മനോജ് കുമാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ തുടങ്ങിയവർ പങ്കെടുത്തു.

  • Related Posts

    കേരളാ ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിക്ക് നേട്ടം

    Spread the love

    Spread the love  മേപ്പാടി: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) നോർത്ത് സോൺ കലോത്സവത്തിൽ മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു.   ജോയൽ…

    വൈത്തിരിയിലെ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം;പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു

    Spread the love

    Spread the love  വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ പതോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തുമാണ് (4) ദാരുണമായി മരണപ്പെട്ടത്.  …

    Leave a Reply

    Your email address will not be published. Required fields are marked *