ആളുകൾ ഞങ്ങളെ ആക്രമിച്ച ആ രീതി എന്നെ ശരിക്കും ഞെട്ടിച്ചു, എന്നോട് ഓടി രക്ഷപ്പെടാൻ പറയുന്നവരോട്: മറുപടിയുമായി രശ്മിക മന്ദാന

Spread the love

വിവാഹാഭ്യർഥനയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള ഓൺലൈൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി ചലച്ചിത്ര താരം രശ്മിക മന്ദാന. തനിക്കും നടൻ വിജയ് ദേവരകൊണ്ടയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും പരിഹാസങ്ങൾക്കും തുറന്ന കത്തിലൂടെയാണ് താരം മറുപടി നൽകിയത്. തങ്ങൾ നൽകിയ അഭിമുഖത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിമർശനങ്ങൾ അഭിപ്രായപ്രകടനങ്ങളല്ല, മറിച്ച് വെറുപ്പ് തീർക്കാനുള്ള നീക്കമാണെന്ന് രശ്മിക പറഞ്ഞു. ബന്ധത്തിലെ പ്രായോഗിക വശങ്ങളും പരസ്പര ധാരണയും മനസ്സിലാക്കാൻ സമയമെടുത്തു എന്നത് തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് താരം വ്യക്തമാക്കി. ആശങ്കയുടെ പേരിൽ സൗജന്യ ഉപദേശങ്ങൾ നൽകുന്നവരോട്, ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ വിജയ് മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും അന്ന് ഇത്തരം ആളുകളാരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും രശ്മിക ഓർമിപ്പിച്ചു.

 

കുടുംബത്തെ വലിച്ചിഴച്ച് സംസാരിക്കുന്നത് സ്ത്രീസമത്വമല്ലെന്നും, അത് വെറും അധിക്ഷേപമാണെന്നും താരം തുറന്നടിച്ചു. സ്ത്രീസമത്വം എന്നാൽ സ്വന്തം ജീവിതത്തിൽ തീരുമാനങ്ങളെടുക്കാനും ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്ന് രശ്മിക കൂട്ടിച്ചേർത്തു. തന്റെ കരിയറിലും വ്യക്തിജീവിതത്തിലും സന്തോഷവതിയും അനുഗ്രഹീതയുമാണെന്നും, മറ്റുള്ളവരുടെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ തനിക്ക് താല്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് രശ്മിക തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

 

‘‘എന്റെ പ്രിയപ്പെട്ട ഇന്റർനെറ്റിലെ സുഹൃത്തുക്കളെ,

 

ഹൃദയം കൊണ്ട് ആഴത്തിൽ സ്നേഹിക്കുന്നവർക്കും, എന്നെന്നേക്കുമായി വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നവർക്കും. ഞാനും വിജ്ജുവും തമ്മിലുള്ള ഈ വിഷയത്തെക്കുറിച്ച് എനിക്ക് പറയാനുള്ള ചെറിയൊരു കാര്യം.

 

സാധാരണയായി ഞാൻ ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകാറില്ല, കാരണം ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾക്ക് അവകാശമുണ്ട്. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വായിക്കുന്നതും അവയിലൂടെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതും ഞാൻ ആസ്വദിക്കാറുമുണ്ട്. എന്നാൽ ഞങ്ങളുടെ അഭിമുഖത്തിന് ശേഷം ഇപ്പോൾ ഉണ്ടാകുന്ന പ്രക്ഷോഭം ആളുകൾ അഭിപ്രായം പറയുന്നതുപോലെയല്ല, മറിച്ച് ആരോടെങ്കിലും ദേഷ്യം തീർക്കാൻ നടക്കുന്ന ഒരു ആൾക്കൂട്ടത്തെപ്പോലെയാണ് തോന്നുന്നത്. എവിടെയോ വെച്ച് ഈ വിഷയത്തിന്റെ യഥാർഥ അർത്ഥം എല്ലാവർക്കും നഷ്ടപ്പെട്ടു. അത് നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായിരിക്കില്ല. അല്ലെങ്കിൽ ചിലർക്ക് അത് കാണാൻ തീരെ താല്പര്യമില്ലായിരിക്കാം. സ്നേഹത്തിൽ വിശ്വസിക്കുന്നവരെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. എല്ലാവർക്കും അവരവരുടെ രീതിയിലുള്ള സ്നേഹം കണ്ടെത്താൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

 

ഞങ്ങളുടെയും നിങ്ങളുടെയും പ്രൊഫൈലുകളിൽ അനാവശ്യമായി അഭിപ്രായങ്ങളും കമന്റുകളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആളുകൾ ഞങ്ങളെ ആക്രമിച്ച ആ രീതി എന്നെ ശരിക്കും ഞെട്ടിച്ചു. ‘ഇവിടെ എന്താണ് സംഭവിക്കുന്നത്?’ എന്ന് ഞാൻ ചിന്തിച്ചു പോയി. അതുകൊണ്ട് ഞാൻ ഒരു പടി പുറകോട്ട് മാറി, ഇതിനെക്കുറിച്ച് ചിന്തിച്ചു. ഇതാ എന്റെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള എന്റെ ചെറിയ കാഴ്ചപ്പാട്:

 

ആദ്യമായി, ഇത് എത്ര തവണ എന്നതിനെക്കുറിച്ചോ ഒരു വർഷത്തെക്കുറിച്ചോ ആയിരുന്നില്ല. അവിടെയാണ് നിങ്ങളിൽ ചിലർ ഉടക്കി നിന്നത്. അതെ, ആ സംഭാഷണം നടന്നിരുന്നു. എന്നാൽ ഞങ്ങളാരും ഒരു വലിയ വിവാഹാഭ്യർഥന പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകൾക്കും, സന്തോഷങ്ങൾക്കും, മാനസിക സമ്മർദ്ദങ്ങൾക്കും ഇടയിലും, ഇതാണോ നമ്മൾ ആഗ്രഹിക്കുന്നത് എന്നും, ഇതിന് അനുയോജ്യമായ സമയമാണോ ഇതെന്ന് ഉറപ്പുവരുത്താനും ഞങ്ങൾക്ക് ഇരുവരും സമയവും ഇടവും നൽകണമെന്നതിനെക്കുറിച്ചായിരുന്നു ആ സംഭാഷണം. ഞങ്ങൾ അത് ചെയ്തു. ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തു.

 

എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു എന്നത് പൂർണ്ണമായും ശരിയാണ്. അതുപോലെ തന്നെ ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉറപ്പു വരുത്താനും അദ്ദേഹത്തിന് സമയം വേണമായിരുന്നു എന്നതും ശരിയാണ്. അത് ഞങ്ങളുടെ സ്നേഹത്തെ ഒരു തരത്തിലും മാറ്റിമറിച്ചില്ല. ഞാൻ പൂർണ്ണമായും ഹൃദയം കൊണ്ട് ചിന്തിക്കുന്നവളാണ്, അദ്ദേഹം ബുദ്ധിപൂർവം ചിന്തിക്കുന്നവനാണ് – ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് പരസ്പരം ആവശ്യമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു പ്രൊപ്പോസലോ, മുട്ടുകുത്തി നിൽക്കുന്നതോ, വിരലിൽ മോതിരം അണിയിക്കുന്നതോ ആയിരുന്നില്ല. അതൊക്കെ ഭംഗി കൂട്ടാനുള്ള കാര്യങ്ങൾ മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച്, ഒരുമിച്ച് ഒരു ജീവിതവും ഭാവിയും പടുത്തുയർത്തുക എന്നതായിരുന്നു പ്രധാനം. ഇതുവരെ ഞങ്ങൾ അത് മനോഹരമായി തന്നെ ചെയ്തു എന്ന് ഞാൻ കരുതുന്നു.

 

നിങ്ങൾ ആർക്കുവേണ്ടിയാണോ ഏതറ്റം വരെയും പോകാൻ തയാറാകുന്നത്, നിങ്ങൾക്ക് വേണ്ടി അതുപോലെ ചെയ്യാൻ തയാറാകുന്ന ഒരാളെ കണ്ടെത്തുക.

അതെ, എനിക്ക് എന്റെ ഭർത്താവിനോട് അമിതമായ പ്രണയമുണ്ട്. അത് എപ്പോഴാണ് ഒരു മോശം കാര്യമായി മാറിയത്? ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ ഞാൻ ജീവനോടെ പ്രണയിക്കുന്നില്ലെങ്കിൽ, പിന്നെ എന്തിനാണ് ഞാൻ അയാളെ വിവാഹം കഴിക്കുന്നത്? അവൻ എന്റെ ജീവിതകാലം മുഴുവൻ കൂടെയുള്ള പങ്കാളിയായിരിക്കും. എന്റെ സാധാരണ ദിവസങ്ങളിലും അസാധാരണ ദിവസങ്ങളിലും എന്റെ സുഹൃത്ത്. എന്റെ കുട്ടികളുടെ പിതാവ്. എനിക്കൊപ്പം വാർധക്യത്തിലേക്ക് കടക്കുന്ന പുരുഷൻ.

 

വിവാഹശേഷവും “നമുക്ക് വിവാഹം കഴിക്കാം” എന്ന് പറയാൻ തോന്നുന്നത്ര മനോഹരമായി നിങ്ങളെ സ്നേഹിക്കുന്ന ഒരു പുരുഷനെ കണ്ടെത്തുക. നൂറല്ല, ആയിരം തവണ വേണമെങ്കിലും ഞാൻ അത് ചെയ്യും. അത് വളരെ ലളിതമായ കാര്യമാണ്.

സ്വന്തം ചിന്തകളിൽ പൂർണ്ണമായും അന്ധരായിപ്പോയ ചിലരോട്…

 

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്വന്തം നിബന്ധനകളിലും, തീരുമാനങ്ങളിലും, കഠിനാധ്വാനത്തിലുമാണ് ജീവിതം പടുത്തുയർത്തിയത്. എങ്ങനെ ജീവിക്കണമെന്നും ആരുമായി ജീവിതം പങ്കിടണമെന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുള്ള ബുദ്ധിയും പ്രാപ്തിയുമുള്ള മുതിർന്ന വ്യക്തികളാണ് ഞങ്ങൾ.

 

ഞങ്ങൾ “ഞങ്ങളെ” തന്നെ തിരഞ്ഞെടുത്തു. അവസാനം വരെ ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും.

 

ഞങ്ങളുടെ സ്നേഹം, സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങൾക്ക് അനുയോജ്യമല്ലെങ്കിൽ, അത് കുഴപ്പമില്ല, അല്ലേ? നിങ്ങളുടെ ആ മനോഹരമായ സങ്കല്പം നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ജീവിച്ചു കാണിക്കൂ. സന്തോഷത്തോടെ ജീവിക്കുന്ന ഓരോരുത്തർക്കും വേണ്ടി ഞാൻ കൈയടിക്കും. നാം എല്ലാവരും പരിശ്രമിക്കേണ്ട ഏറ്റവും കുറഞ്ഞ കാര്യം അതാണ്.

 

എന്റെ ചില പ്രിയപ്പെട്ട പെൺകുട്ടികളോട്…

 

മറ്റൊരു സ്ത്രീയോടുള്ള ഉത്കണ്ഠ എന്ന വ്യാജേന റീലുകൾ ഉണ്ടാക്കി, എന്നോട് ഓടി രക്ഷപ്പെടാൻ പറയുകയും എന്നെ സംരക്ഷിക്കാൻ സൗജന്യ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരോട്. നന്ദി. സത്യമായും നന്ദി.

 

പക്ഷേ, എനിക്ക് കാര്യങ്ങൾ വളരെ വളരെ ബുദ്ധിമുട്ടായിരുന്ന ഒന്ന രണ്ട് വർഷങ്ങൾക്ക് മുമ്പ് നിങ്ങളിൽ ചിലർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. അന്ന് നിങ്ങൾ അവിടെയുണ്ടായിരുന്നില്ല. അവൻ അവിടെ ഉണ്ടായിരുന്നു, ഇപ്പോഴും അവൻ ഇവിടെയുണ്ട്.

 

ഇപ്പോൾ, എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷവതിയായ നിമിഷത്തിലാണ്. വിവാഹശേഷം എന്റെ മുഖത്തുള്ള സന്തോഷത്തിലും, എന്റെ അഭിനയത്തിലും, എന്റെ സിനിമകളിലും, ഞാൻ ജീവിക്കുന്ന രീതിയിലും നിങ്ങൾക്ക് അത് കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ സന്തോഷവതിയാണ്. ഞാൻ സംതൃപ്തയാണ്. ഞാൻ അനുഗ്രഹീതയാണ്.

 

എന്റെ സ്വന്തം ജീവിതത്തെക്കുറിച്ച് ഞാൻ പറയുന്നതിനേക്കാൾ, ഇന്റർനെറ്റിൽ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റുകളും പച്ചക്കള്ളങ്ങളും വിശ്വസിക്കാൻ ചിലർ ഇഷ്ടപ്പെടുന്നു എന്നത് ശരിക്കും അല്പം പേടിപ്പെടുത്തുന്ന കാര്യമാണ്.

 

എന്റെ ഒരു അസ്ഥി ഒടിയുമ്പോൾ, നിങ്ങൾ അവിടെ ഉണ്ടാകാറില്ല. അവൻ ഉണ്ടാകും. എല്ലാ മാസവും എനിക്ക് വയറുവേദന എടുക്കുമ്പോൾ, നിങ്ങൾ അവിടെ ഉണ്ടാകാറില്ല. അവൻ ഉണ്ടാകും. അർധരാത്രിയിൽ പേടിയോടെയും ഉത്കണ്ഠയോടെയും ഞാൻ ഉണരുമ്പോൾ, നിങ്ങൾ അവിടെ ഉണ്ടാകാറില്ല. അവൻ ഉണ്ടാകും. എനിക്ക് വിഷമം തോന്നുമ്പോൾ, ഉപദേശം വേണ്ടപ്പോൾ, സംരക്ഷണം വേണ്ടപ്പോൾ, ആശ്വാസം വേണ്ടപ്പോൾ, പിന്തുണ വേണ്ടപ്പോൾ – നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല, ഉണ്ടാകാറുമില്ല. അവൻ ഉണ്ടായിരുന്നു.

 

നിങ്ങളെ പിന്തുണയ്ക്കുകയും, സ്നേഹം ചൊരിയുകയും, സംരക്ഷിക്കുകയും, ശ്രദ്ധിക്കുകയും, നിങ്ങളുടെ ഓരോ വിജയവും ആഘോഷിക്കുകയും ചെയ്യുന്ന ഒരാൾ ഒപ്പമുണ്ടാവുക – അത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്ന സ്നേഹം – അത് എനിക്കുണ്ട്.

 

അതുകൊണ്ട് ദയവായി എന്നെക്കുറിച്ചോ അവനെക്കുറിച്ചോ ഓർത്ത് വിഷമിക്കണ്ട.

 

നിങ്ങൾ ആഴത്തിൽ സ്നേഹിക്കുന്ന, നിങ്ങളെ അത്രത്തോളം തിരിച്ചു സ്നേഹിക്കുന്ന ഒരാളെ നിങ്ങൾക്ക് ലഭിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനി അത് നിങ്ങൾക്ക് വേണ്ട എന്നാണെങ്കിൽ, അതും പൂർണ്ണമായും ശരിയാണ്. നിങ്ങൾക്ക് സന്തോഷം നൽകുന്ന ജീവിതം ജീവിക്കുക. എന്തായാലും ഞാൻ നിങ്ങൾക്ക് വേണ്ടി സന്തോഷിക്കും.

 

പിന്നെ ഒരു കാര്യം കൂടി.

 

എന്നെക്കുറിച്ച് എത്ര വേണമെങ്കിലും കുറ്റം പറഞ്ഞോളൂ. എനിക്ക് അത് സഹിക്കാൻ കഴിയും.

 

പക്ഷേ എന്റെ കുടുംബത്തെക്കുറിച്ച് അവരെ അറിയാതെ സംസാരിക്കുന്നതോ? അത് സ്ത്രീസമത്വമല്ല. അത് സ്ത്രീസമത്വത്തിന്റെ പേരിൽ നടത്തുന്ന അധിക്ഷേപമാണ്. ആണുങ്ങളായാലും പെണ്ണുങ്ങളായാലും മറ്റൊരാളെ താഴ്ത്തിക്കെട്ടാനോ മേധാവിത്വം സ്ഥാപിക്കാനോ ഉള്ളതായിരുന്നില്ല സ്ത്രീസമത്വം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അതിന് നേതൃത്വം നൽകാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു അത് എപ്പോഴും.

 

എന്റെ ജീവിതത്തിന്റെ ചുമതല ഞാൻ ഏറ്റെടുത്തു. അത് എനിക്ക് അളവറ്റ സ്നേഹം സമ്മാനിച്ചു.

 

എന്റെ ചില കന്നഡിഗ സുഹൃത്തുക്കളോട്…

 

ആഹാ, 10 വർഷങ്ങൾക്ക് ശേഷവും ഞാൻ നിങ്ങളുടെ ഹൃദയങ്ങളിൽ ഇത്രയും ആഴത്തിൽ പതിഞ്ഞുനിൽക്കുന്നു എന്നറിയുന്നത് എത്ര മനോഹരമാണ്. ഇത്രയും കാലത്തിന് ശേഷവും നിങ്ങൾ എന്നെ ആഘോഷിക്കുന്നു എന്നതിൽ… സത്യമായും ഞാൻ അനുഗ്രഹീതയാണ്!

 

സ്നേഹവും സന്തോഷവും ആഘോഷിക്കുന്ന എല്ലാവർക്കും സ്നേഹം.

 

മറ്റെല്ലാവർക്കും… ദയവായി നിങ്ങൾക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും കണ്ടെത്തുക.’’

 

  • Related Posts

    കുഞ്ഞ് പിറന്നത് കട്ടി മീശയും ഗോട്ടി സ്റ്റൈല്‍ താടിയുമായി! ഇങ്ങനെ സംഭവിക്കുമോ?

    Spread the love

    Spread the loveകുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരത്തില്‍ വന്‍തോതില്‍ മുടിയുണ്ടാകുന്നത് സാധാരണമാണ്. കട്ടികുറഞ്ഞ ഈ രോമങ്ങള്‍ കാലക്രമേണ പൊഴിഞ്ഞുപോകും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കട്ടി മീശയുമായി ജനിച്ച കുഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുന്നത്. ഇത് എഐ വിഡിയോ ആണെന്നും യഥാർഥ കുഞ്ഞാണെന്നും പ്രചാരണമുണ്ട്.…

    ‘പാൻ കാർഡ് തിരിച്ചു കിട്ടിയപ്പോൾ നായർക്ക് പകരം നാറിയായി’; എന്തൊരു കഷ്ടമാണെന്ന് ശ്രീവിദ്യ മുല്ലച്ചേരി

    Spread the love

    Spread the loveപാൻ കാർഡ് മാറ്റത്തിനായി കൊടുത്ത് തിരിച്ചു കിട്ടിയപ്പോൾ വന്ന തെറ്റ് ചൂണ്ടിക്കാട്ടി നടി ശ്രീവിദ്യ മുല്ലച്ചേരി. തന്റെ ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രാമചന്ദ്രന്‍റെ പാന്‍ കാര്‍ഡിലെ അച്ഛന്‍റെ പേരിലാണ് തെറ്റ് വന്നത്. രാമചന്ദ്രന്‍ നായര്‍ എന്ന പേര് കാര്‍ഡില്‍…

    Leave a Reply

    Your email address will not be published. Required fields are marked *