‘ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു’; യുഎസിലെ ക്ഷേത്രത്തിൽ ആക്രമണത്തിന് ശ്രമം: എട്ടുപേജുള്ള പദ്ധതിയുമായി യുവാവ്

Spread the love

വാഷിങ്ടൻ∙ ‘ഒരു സ്പെഷൽ ദിവസം’, എന്നാണ് യുഎസിലെ ഷിക്കാഗോയിലുള്ള ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട പത്തൊമ്പതുകാരൻ അലക്സാണ്ട്രോസ് പപോരാകിസ് സഹപ്രവർത്തകരോടു പറഞ്ഞത്. ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു എന്നും ഇയാൾ മറ്റുള്ളവരോടു പറഞ്ഞതായി കൂക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫിസ് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താനുള്ള പദ്ധതിയെക്കുറിച്ച് പപോരാകിസ് തയാറാക്കിയ എട്ടുപേജ് വരുന്ന രേഖയും യുഎസ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

‘എന്തിനാണ് ഞാൻ പോരാടുന്നത്; ഒറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ’ എന്ന തലക്കെട്ടിലുള്ള രേഖകളാണ് പപോരാകിസിൽനിന്ന് കണ്ടെടുത്തത്. ജൂതരും ഇന്ത്യക്കാരും ആഫ്രിക്കൻ അമേരിക്കൻ വംശജരും മൃഗതുല്യരാണെന്നും ഇവരിൽ കഴിയുന്നയത്ര പേരെ കൊന്നൊടുക്കണമെന്നുമാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒറോറയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി.

 

ഇയാളുടെ പദ്ധതിയെക്കുറിച്ച് സഹപ്രവർത്തകരിൽ ഒരാൾ തന്നെയാണ് പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് അടിയന്തരമായി ഇടപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഒറോറയിലെ ക്ഷേത്രത്തിൽ വെടിവയ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽനിന്ന് ഇറങ്ങിയ പപോരാകിസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് തോക്കുകളും മാഗസീനുകളും വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

 

അതേസമയം, സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ക്ഷേത്രം ആക്രമിക്കാനുള്ള പദ്ധതി വംശീയവും ഹിന്ദുവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. യുഎസിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധതയെയും വംശീയ വിദ്വേഷത്തെയും കുറിച്ചുള്ള ആശങ്കകൾക്ക് ഈ സംഭവം ആക്കം കൂട്ടുന്നുണ്ട്. വംശീയ വിദ്വേഷത്താലുണ്ടാകുന്ന അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൂടുതൽ ജാഗ്രതയും പുലർത്തേണ്ടതുണ്ടെന്നും ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *