ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. കാക്കവയൽ സുധിക്കവലയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കാക്കവയൽ കാലടി വീട്ടിൽ മുഹമ്മദ് അക്ബറിന് പരിക്കേറ്റു.അക്ബർ ഓടിച്ചിരുന്ന ഓട്ടോയ്ക്ക് പിന്നിൽ ജീപ്പ് ഇടിക്കുകയായിരുന്നു. ഇയാളെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








