മാനന്തവാടി നെടുമ്പോയിൽ റോഡിൽ പേര്യ 37ൽ കെ എസ് ആർ റ്റി സി ബസ്സും മിൽക്ക് ടാങ്കർ ലോറിയും കുട്ടിയിടിച്ചു.ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസൽ പരന്നു ഒഴുകി. ബൈക്ക് ഉൾപ്പെടെ ഉള്ള വാഹനങ്ങൾ തെന്നി മറിയാൻ സാധ്യത ഉള്ളതിനാൽ മാനന്തവാടി അഗ്നി രക്ഷാ സേന എത്തി റോഡിലെ ഓയിൽ നീക്കം ചെയ്തു അപകട സാധ്യത ഒഴിവാക്കി.
മാനന്തവാടി ഫയർ സ്റ്റേഷൻ അസി സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് )ഓ ജി പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പി കെ രാജേഷ്, അജിൽ കെ,ബിനീഷ് ബേബി ഹോം ഗർഡ് ശിവദാസൻ സിവിൽ ഡിഫെൻസ് അംഗം ഇബ്രാഹിം പേര്യ എന്നിവർ പങ്കെടുത്തു.








