‘ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അമ്മയ്ക്ക് ഭയങ്കര വിഷമമായി’; വൈറല്‍ ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്

Spread the love

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, ഫെമിന ജോര്‍ജ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന സിനിമയുടെ സംവിധാനം ഉല്ലാസ് ചെമ്പന്‍ ആണ്. ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

 

ഡിസ്‌കോയുടെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ ചര്‍ച്ചയായി മാറിയത് നടി ഗായത്രി സുരേഷായിരുന്നു. ടീസറിലെ ഗായത്രിയുടെ ബിക്കിനി ലുക്ക് വൈറലായി മാറിയിരുന്നു. ഗായത്രിയുടെ ഇതുവരെ കാണാത്ത ലുക്ക് ആരാധകര്‍ ആഘോഷമാക്കി മാറ്റി. മുമ്പൊരിക്കല്‍ ബിക്കിനി ധരിക്കില്ലെന്ന് ഗായത്രി പറഞ്ഞതും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു.

 

ഇപ്പോഴിതാ ഡിസ്‌കോയിലെ തന്റെ ബിക്കിനി ലുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കെടുത്ത പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഗായത്രി ഡിസ്‌കോയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.

 

‘ഞാന്‍ കുറേ നാളായി മാനിഫെസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാന്‍ പറ്റണേ, നല്ലൊരു സംവിധായകന്റേയും സ്റ്റാര്‍ കാസ്റ്റിന്റേയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റണേ എന്ന്. അങ്ങനെയിരിക്കെയാണ് ഉല്ലാസേട്ടന്‍ വന്ന് ഈ കഥ പറയുന്നത്. എനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. കുറച്ച് വ്യത്യസ്തമാണ്, ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു” എന്നാണ് ഗായത്രി പറഞ്ഞത്.

 

”ഒരിക്കലും റിവീലിങ് വസ്ത്രം ധരിക്കില്ലെന്ന് ശപഥം എടുത്ത ആളായിരുന്നു ഞാന്‍. ബിക്കിനി ഇടില്ലെന്ന് ജീവിതത്തില്‍ ശപഥം എടുത്തിരുന്നു. പക്ഷെ കാലക്രമേണ എന്റെ ചിന്താഗതി മാറി, ജീവിതത്തെ നോക്കി കാണുന്ന രീതി മാറി. അതില്‍ ആദ്യത്തെ ചുവടുവെക്കാന്‍ അവസരം തന്ന ഉല്ലാസേട്ടന്‍ നന്ദി. സ്‌റ്റൈലിഷ് ആയ സിനിമയാണ്. ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വന്ന് ഞങ്ങളെ പിന്തുണയ്ക്കണം” എന്നും ഗായത്രി പറയുന്നുണ്ട്.

 

അതേസമയം, തന്റെ ബിക്കിനി ലുക്ക് കണ്ട് അമ്മ വിഷമിച്ചുവെന്നും ഗായത്രി പറയുന്നുണ്ട്. പരിപാടിയ്ക്ക് ശേഷം ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം. ”കണ്ടപ്പോള്‍ ഭയങ്കര വിഷമമായി എന്ന് അമ്മ പറഞ്ഞിരുന്നു. ഞാന്‍ അമ്മയോട് പറഞ്ഞിരുന്നില്ല. പക്ഷെ അത് കുഴപ്പമില്ല. എല്ലാവരും ഇടുന്ന കാലത്ത് ആകാമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ആദ്യമായിട്ട് ഇടാനുള്ള ധൈര്യമില്ല. വൃത്തികേടില്ലായിരുന്നു. വള്‍ഗര്‍ ആയിരുന്നില്ല അതുകൊണ്ടാകും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടത്” എന്നാണ് ഗായത്രി പറഞ്ഞത്.

  • Related Posts

    അടുക്കളയിലെ എണ്ണക്കറ ഇനി തലവേദനയാകില്ല; ഈ ടിപ്സ് പരീക്ഷിക്കൂ

    Spread the love

    Spread the loveപാചകം ചെയ്യുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിലും ടൈലുകളിലും കൗണ്ടർടോപ്പിലുമെല്ലാം എണ്ണക്കറ വീഴുന്നത് സാധാരണമാണ്. തുടക്കത്തിൽ ചെറിയ കറകൾ ആണെന്ന് കരുതി നമ്മൾ ഇത് ശ്രദ്ധിക്കാറില്ല. കൃത്യമായി വൃത്തിയാക്കാതെ ഇരുന്നാൽ ഇവ അടിഞ്ഞു കൂടി നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും.…

    വന്നത് മെക്സിക്കോയിൽ നിന്ന്, ഒരു പഴത്തിന് 1 കിലോ തൂക്കം; ഒട്ടേറെ അസുഖങ്ങൾക്ക് ഫലപ്രദം, ‘സൂപ്പർ ഫലം’ കേരളത്തിലും പരീക്ഷിക്കാം

    Spread the love

    Spread the loveപ്രകൃതി തന്ന മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ പഴവർഗങ്ങൾ. അതിൽ തന്നെ, അതിന്റെ ക്രീമി ഘടന കൊണ്ടും അതിശയകരമായ മധുരം കൊണ്ടും ശ്രദ്ധേയമായ ഒന്നാണ് കീ വെസ്റ്റ് മേമി സപോട്ട (Pouteria sapota). മെക്സികോയിൽ നിന്നെത്തിയ ഈ ഫലം…

    Leave a Reply

    Your email address will not be published. Required fields are marked *