‘സുഹൃത്തുക്കളുടെ കൂടെ പാനിപൂരി കഴിക്കാന്‍ പോലും പറ്റുന്നില്ല’; സിനിമയില്‍ വന്നതോടെ പേഴ്‌സണല്‍ സ്‌പേസ് കുറഞ്ഞു: ഗൗരി കിഷന്‍

Spread the love

ബാലതാരമായി കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലാകെ നിറഞ്ഞു നില്‍ക്കുകയാണ് നടി ഗൗരി ജി കിഷന്‍. സിനിമയില്‍ മാത്രമല്ല വെബ് സീരീസുകളിലും ഗൗരി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ നിലപാടുകളിലൂടേയും ഗൗരി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

 

സിനിമയില്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച പോസിറ്റീവും നെഗറ്റീവുമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി ജി കിഷന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.

 

”96 സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവര്‍ വളരെ സ്‌നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകള്‍ക്ക് പോകുമ്പോള്‍ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നത് പോലും അത്ഭുതത്തോടെയാണ്.” ഗൗരി പറയുന്നു.

 

‘ഇതിന്റെയൊക്കെ മറുവശം എന്താണെന്ന് വച്ചാല്‍ നമ്മുടെ പേഴ്‌സണല്‍ സ്‌പേസ് കുറഞ്ഞു വന്നു. പിന്നെ സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ തോന്നിയാല്‍ പോലും പറ്റണമെന്നില്ല. ജീവിതത്തില്‍ വളരെ ചില്‍ ആയിട്ടുള്ള ആളാണ് ഞാന്‍. കൂട്ടുകാര്‍ക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്” എന്നാണ് ഗൗരി പറയുന്നത്.

 

തന്റെ പുതിയ സിനിമകളെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്. മലയാളത്തില്‍ റോഷന്‍ മാത്യു, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഷെനി, തമിഴില്‍ താരകൈ, ഹോട്ട്‌സറ്റാറില്‍ ലവ് ഓള്‍വൈസ് എന്ന സീരീസ് എന്നിവയാണ് വരാനിരിക്കുന്നതെന്നാണ് ഗൗരി പറയുന്നത്.

  • Related Posts

    അടുക്കളയിലെ എണ്ണക്കറ ഇനി തലവേദനയാകില്ല; ഈ ടിപ്സ് പരീക്ഷിക്കൂ

    Spread the love

    Spread the loveപാചകം ചെയ്യുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിലും ടൈലുകളിലും കൗണ്ടർടോപ്പിലുമെല്ലാം എണ്ണക്കറ വീഴുന്നത് സാധാരണമാണ്. തുടക്കത്തിൽ ചെറിയ കറകൾ ആണെന്ന് കരുതി നമ്മൾ ഇത് ശ്രദ്ധിക്കാറില്ല. കൃത്യമായി വൃത്തിയാക്കാതെ ഇരുന്നാൽ ഇവ അടിഞ്ഞു കൂടി നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും.…

    വന്നത് മെക്സിക്കോയിൽ നിന്ന്, ഒരു പഴത്തിന് 1 കിലോ തൂക്കം; ഒട്ടേറെ അസുഖങ്ങൾക്ക് ഫലപ്രദം, ‘സൂപ്പർ ഫലം’ കേരളത്തിലും പരീക്ഷിക്കാം

    Spread the love

    Spread the loveപ്രകൃതി തന്ന മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ പഴവർഗങ്ങൾ. അതിൽ തന്നെ, അതിന്റെ ക്രീമി ഘടന കൊണ്ടും അതിശയകരമായ മധുരം കൊണ്ടും ശ്രദ്ധേയമായ ഒന്നാണ് കീ വെസ്റ്റ് മേമി സപോട്ട (Pouteria sapota). മെക്സികോയിൽ നിന്നെത്തിയ ഈ ഫലം…

    Leave a Reply

    Your email address will not be published. Required fields are marked *