കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പപാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി

Spread the love

 

 

പുൽപള്ളി ∙ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കുകുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27 കോടി രൂപ അനുവദിച്ചു.

 

40 കോടിയുടെ പദ്ധതിയാണ് കേരളസർക്കാർ ആദ്യം കേന്ദ്രത്തിനു സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞമാസം 8ന് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർ 27 കോടിയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയാറാക്കി സമർപ്പിക്കുകയും അതിന് അനുമതി നൽകുകയുമായിരുന്നു. കേന്ദ്ര അടിസ്ഥാന റോഡ് വികസനഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതിനാൽ അവരുടെ മാർഗനിർദേശങ്ങൾ പാലിച്ച് കേരള സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പാലംനിർമാണം നടത്തണമെന്നാണ് നിർദേശം.

 

പാലംനിർമാണത്തിന് കർണാടക സർക്കാരും കേന്ദ്രത്തിന് താൽപര്യപത്രം നൽകിയിരുന്നു. സാമ്പത്തിക ബാധ്യതകളൊന്നും കർണാടകം വഹിക്കില്ല. പാലത്തിന്റെ അപ്രോച്ച്റോഡ് നിർമാണത്തിന് ഇരുഭാഗത്തും വേണ്ടിവരുന്ന സ്ഥലമെടുപ്പ്, നിർമാണം, മേൽനോട്ടം, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം കേരളാ മരാമത്ത് വകുപ്പ് വഹിക്കണം. ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് പാലം നിർമാണവുമായി മരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. കബനിക്കുകുറുകെ പാലംനിർമിക്കാൻ 1994 സെപ്റ്റംബർ 24 നാണ് കേരള–കർണാടക മുഖ്യമന്ത്രിമാർചേർന്ന് തറക്കല്ലിട്ടത്.

 

അതിനുശേഷം വിവിധകാരണങ്ങളാൽ നിർമാണം ആരംഭിക്കാനായില്ല. വയനാട് എംപി പ്രിയങ്ക ഗാന്ധി താൽപര്യമെടുത്താണ് പാലംനിർമാണത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഏതാനുംമാസങ്ങൾക്ക് മുൻപ് അവർ പെരിക്കലൂരിലെത്തി സ്ഥലംസന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പിന്നീട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരെ കണ്ട് പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. സംസ്ഥാന മരാമത്ത് മന്ത്രി പി.കെ. ബഷീറും ഇക്കാര്യങ്ങളിൽ ഇടപെടൽ ശക്തമാക്കിയിരുന്നു. മരാമത്ത് വകുപ്പ് ചീഫ്എൻജിനീയർ ഉൾപ്പെട്ട സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *