കൂട്ടുകാരിയെ ഒറ്റയ്ക്കാക്കരുതെന്ന് കരുതി യാത്ര; ഷാർജയിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Spread the love

ദൈദ്∙ ഷാർജ ദൈദിലുണ്ടായ വാഹനാപകടകത്തിൽ വിദ്യാർഥിനി മരിച്ചു. യുഎഇ സർവകലാശാല വിദ്യാർഥിനിയായ 20 വയസ്സുകാരിയായ റാസൽഖൈമ സ്വദേശിനിയാണ് ദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചത്. ഇവർ സഞ്ചരിച്ച കാറിലേക്ക് പെട്രോളിയം ഉൽപന്നങ്ങളുമായി വന്ന ടാങ്കർ ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്ന സഹപാഠിക്ക് കയ്യിൽ പരുക്കേറ്റു.

 

അൽ ഐനിലെ യുഎഇ സർവകലാശാലയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനി ഇരുന്ന ഭാഗത്തേക്ക് ടാങ്കർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

 

∙ കൂട്ടുകാരിയെ ഒറ്റയ്ക്കാക്കരുതെന്ന് കരുതി യാത്ര; അവസാനിച്ചത് ദുരന്തത്തിൽ

 

സർവകലാശാലയിൽ നിന്ന് പതിവുപോലെ മിനിബസിൽ റാസൽഖൈമയിലേക്ക് മടങ്ങാനായിരുന്നു വിദ്യാർഥിനി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സ്വന്തം കാറിൽ പോകുകയായിരുന്ന മറ്റൊരു സഹപാഠി ഒപ്പം വരാൻ ഇവർക്ക് ക്ഷണം നൽകി. സുഹൃത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരരുതെന്ന് കരുതിയാണ് ഇവർ സ്വകാര്യ കാറിൽ ഒപ്പം പോകാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

 

ഈ സൗഹൃദയാത്രയാണ് ഒടുവിൽ ദൈദ് റോഡിൽ വലിയ ദുരന്തത്തിൽ കലാശിച്ചത്. ചെറുപ്പം മുതൽ ഒപ്പം പഠിച്ചവരുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവളായിരുന്നു മരിച്ച വിദ്യാർഥിനി. ആരോടും വഴക്കിടാത്ത, എപ്പോഴും സഹായമനസ്കതയോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നു അവളെന്ന് സഹപാഠികൾ ഓർമിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം അൽ ഉറൈബി ഖബർസ്ഥാനിൽ സംസ്കാര ചടങ്ങുകൾ നടന്നു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *