കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു; പുരോഹിതന് ദാരുണാന്ത്യം

Spread the love

ഗ്വായാക്വിൽ∙ കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിലെ ക്രൂശിതരൂപം തകർന്ന് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ മരിച്ചത്. കുർബാനയുടെ ദൃശ്യങ്ങൾ ഫാ. പട്രീസിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ ആളുകൾ വിഡിയോ കട്ട് ചെയ്തു.

 

ഞായറാഴ്ച ഗ്വായാക്വിൽ അതിരൂപത ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ക്രൂശിതരൂപം വീഴാൻ കാരണമെന്തെന്ന വിവരം ലഭിച്ചിട്ടില്ല. 1732ൽ വിശുദ്ധ അൽഫോൻസസ് ലിഗോരി സ്ഥാപിച്ച മോസ്റ്റ് ഹോളി റിഡീമറുടെ സഭയിലെ പുരോഹിതനായിരുന്നു പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *