വസ്ത്രം വലിച്ചുകീറി, വർക്കലയിൽ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം∙ വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടയംപറമ്പിൽ ഷഹാദ് (28) എന്നയാളെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. ബ്രിട്ടിഷ് പൗരത്വമുള്ള വനിതയ്ക്കു നേരെയാണ് ഇന്നു പുലർച്ചെ ഒന്നരയോടെ വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

 

ഏറെ നാളുകളായി വർക്കലയിൽ താമസിക്കുന്ന വിദേശവനിത പുലർച്ചെ റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് സ്‌കൂട്ടറിൽ മടങ്ങാൻ ഒരുങ്ങുമ്പോൾ ഷഹാദ് പിടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഓടിമാറിയ ഇവർ സമീപത്തുണ്ടായിരുന്ന മറ്റു വിനോദസഞ്ചാരികളുടെ സഹായം തേടി. എന്നാൽ ഷഹാദ് അവർക്കു നേരെയും ആക്രോശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.

 

ഇയാളുടെ ദൃശ്യങ്ങൾ പകർത്തി പൊലീസിനു കൈമാറിയിരുന്നു. തന്നെ അസഭ്യം പറഞ്ഞുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും വനിത ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *