സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി താലിമാല കവർന്നു; യുവാവ് പിടിയിൽ

Spread the love

ചെന്നൈ ∙ തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ശരവണൻ (23) ആണ് പിടിയിലായത്. തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടംപാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രാമനാഥപുരം സ്വദേശിയായ ഉത്തിര(26)യെ ഇക്കഴിഞ്ഞ 15 ന് കാണാതായതിനെത്തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ 17 ന് പെരുന്തുറൈ വിജയമംഗലം ടോൾഗേറ്റിന് സമീപത്തുനിന്ന് ഉത്തിരയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് കേസെടുത്ത പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഇവരുടെ സഹപ്രവർത്തകനായ ശരവണനാണ് പ്രതിയെന്ന് വ്യക്തമായത്.

 

ആഭരണങ്ങൾ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഇയാൾ തന്റെ ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും താലിമാല കവരുകയുമായിരുന്നുവെന്ന് ഈറോഡ് ജില്ലാ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

 

ഈ കൊലപാതകം തമിഴ്‌നാട്ടിലെ ക്രമസമാധാനനിലയെക്കുറിച്ചുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൂർണ പരാജയമാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രി പേരിന് മാത്രമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത്. മറ്റു പല വകുപ്പുകളുടെയും ചുമതലകൾ ഇതര മന്ത്രിമാർക്ക് വീതിച്ചുനൽകിയതുപോലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയും അദ്ദേഹം ആർക്കെങ്കിലും കരാർ നൽകിയിരിക്കുകയാണോ?’ – സ്റ്റാലിൻ ചോദിച്ചു.

 

തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളും കേന്ദ്ര ഏജൻസികൾ നടത്തുന്ന ലഹരിമരുന്ന് വേട്ടകളും തെളിയിക്കുന്നത് ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന ഗുരുതരമായ അനാസ്ഥയാണെന്നും സ്റ്റാലിൻ ആരോപിച്ചു. ‘മുഖ്യമന്ത്രി സാർ, നിങ്ങളുടെ അനാസ്ഥ കാരണം ഇവിടെ ജീവനുകളാണ് പൊലിയുന്നത്. ‘ലഹരി ഉപേക്ഷിക്കൂ, കായികരംഗത്തേക്ക് വരൂ’ എന്ന് പ്രസംഗിച്ച നിങ്ങൾ ആദ്യം വിശ്രമം ഉപേക്ഷിച്ച് വകുപ്പിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിലെടുക്കൂ’ – വിജയ്‌യുടെ ലഹരിവിരുദ്ധ പ്രചാരണത്തെ പരോക്ഷമായി പരാമർശിച്ച് സ്റ്റാലിൻ പറഞ്ഞു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *