ജഡ്ജിയുടെ 2.50 കോടി തട്ടിയ കേസിൽ മലയാളി പിടിയിൽ; പണം തട്ടിയത് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി

Spread the love

കൊച്ചി∙ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി രാജസ്ഥാനിലെ വിരമിച്ച ജഡ്ജിയുടെ കയ്യിൽ നിന്നു 2.50 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളിയായ പ്രതി പിടിയിൽ. വരാപ്പുഴ ചിറ്റേത് ആനന്ദ് ബാബുവിനെ (32) ആണ് സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. തട്ടിപ്പു സംഘത്തിൽ പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ ആനന്ദ് ബാബുവിന്റെ അക്കൗണ്ടിലേക്കെത്തിയതായും ഇതു മറ്റു പലർക്കും കൈമാറിയതായും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

 

ഉത്തരേന്ത്യക്കാർ നേതൃത്വം നൽകുന്ന തട്ടിപ്പു സംഘത്തിൽ വേറെയും മലയാളികളുണ്ടെന്നു പൊലീസ് അറിയിച്ചു. പുൽവാമ ഹവാല കേസിൽ ബന്ധമുള്ളതായി തെളിവുണ്ടെന്നു പറഞ്ഞാണു വിരമിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിൽ എത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എസ്ഐമാരായ സി.അനൂപ്, ഹരീഷ്, ഇ.എം.ഷാജി, അസി.എസ്ഐ സുനിൽ ജലീൽ, സീനിയർ സിപിഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *