‘ലൈംഗികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനം’; പുളികീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ്, അമ്മ കസ്റ്റഡിയിൽ

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ മൊഴി നൽകി. ചതുപ്പിൽ കുഴിച്ചിട്ട നിലയിലാണ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.

 

മൂന്നു വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞ പൊതു പ്രവർത്തകൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

 

ചെങ്ങന്നൂരില്‍ വെച്ച് സുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്. ദേഷ്യത്തിൽ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആണ്‍സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെ ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

  • Related Posts

    കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്

    Spread the love

    Spread the loveകോഴിക്കോട് ∙ ചെലവൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരുക്ക്. പുലർച്ചെ 4.30 ന് ആണ് അപകടം ഉണ്ടായത്.   കെഎസ്ആർടിസി ബസ് ഡ്രൈവറായ ശിവന് ആണ് പരുക്കേറ്റത്. ബെംഗളൂരുവിൽ…

    ഏഴാം ക്ലാസുകാരനെ കാണാനില്ല; സൈക്കിൾ റെയിൽവേ സ്റ്റേഷനിൽ, വ്യാപക തിരച്ചിൽ‌

    Spread the love

    Spread the loveഏഴാം ക്ലാസ് വിദ്യാർഥിയെ കാൺമാനില്ലെന്നു പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി, സ്കൂൾ‌…

    Leave a Reply

    Your email address will not be published. Required fields are marked *