വഴക്കിനിടയിൽ പരസ്പരം കുറ്റപ്പെടുത്തി; 3 വർഷത്തിനു ശേഷം കുട്ടിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം: അമ്മ കസ്റ്റഡിയിൽ

Spread the love

തിരുവല്ല∙ മൂന്ന് വർഷം മുൻപ് തിരുവല്ല പുളിക്കീഴിലെ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മീങ്കര സ്വദേശി മഞ്ജു (45) ആണ് പിടിയിലായത്. 2023 ഓഗസ്റ്റ് 12നു പെൺകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ ചതുപ്പിൽ നിന്നു കണ്ടെത്തിയത്. കാമുകനായ ശിവയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് എന്നാണ് മഞ്ജു നൽകിയ മൊഴി. ആൺസുഹൃത്തായ ശിവ ഒപ്പമുള്ളപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

 

ചങ്ങനാശേരി കെഎസ്ആർടിസി ജംക്ഷനിലെ കടയുടെ തിണ്ണയിൽ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിടിയിലായ മഞ്ജുവും ശിവയും തമ്മിൽ കഴിഞ്ഞ ദിവസം പാലക്കാട് വച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വഴക്കിനിടയിൽ ഇരുവരും തമ്മിൽ കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി. ഇത് പ്രദേശവാസികൾ മുഖേനെ പ്രദേശത്തെ എസ്സി പ്രമോട്ടർ അറിഞ്ഞു. തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയായിരുന്നു. കേസിൽ കാമുകനായ ശിവ, കൂട്ടു പ്രതിയായ സഹോദരൻ ശക്തി എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

  • Related Posts

    വയോധികയെ സഹായിക്കാനെന്ന വ്യാജേന അക്കൗണ്ടിൽ നിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.   മുറികല്ലുംപുറം പ്ലാമൂട്ടിൽ…

    പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു: ഒരാൾ കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *