രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് കൊലക്കേസ് പ്രതി

Spread the love

വൈപ്പിൻ ∙ കൊച്ചിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ ആണ് ആക്രമണം ഉണ്ടായത്. ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറയ്ക്കൽ സ്റ്റേഷനിൽ ചാർജെടുത്തത്.

 

സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആക്രമിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തിയത്. മുന്നയുടെ നേതൃത്വത്തിലുള്ളവരാണ് ബസ് ഡ്രൈവറെ ആക്രമിച്ചത്.

  • Related Posts

    വയോധികയെ സഹായിക്കാനെന്ന വ്യാജേന അക്കൗണ്ടിൽ നിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.   മുറികല്ലുംപുറം പ്ലാമൂട്ടിൽ…

    പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു: ഒരാൾ കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *