അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിച്ചു കടത്തിയത് ലക്ഷങ്ങളുടെ മദ്യം; ‘പ്രിയം പ്രീമിയം’, അന്വേഷണം

Spread the love

തിരുവനന്തപുരം∙ അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞും ബവ്കോ വിൽപനശാലകളിൽ നിന്നു കഴിഞ്ഞ ഒരുമാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പ്രീമിയം കൗണ്ടറുകളിൽ നിന്നും വിലകൂടിയ മദ്യം കടത്തിയവരിൽ യുവാക്കളും ഇതര സംസ്ഥാനക്കാരുമുണ്ട്.

 

തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഷോപ്പിൽ മോഷണം നടത്തിയ സംഘം നഗരത്തിലെ നാല് ഷോപ്പുകളിൽ കൂടി മോഷണം നടത്തിയതായി കണ്ടെത്തി. 4000 രൂപയ്ക്ക് മുകളിൽ വിലവരുന്ന മദ്യംവരെ ഇങ്ങനെ മോഷ്ടിച്ചിട്ടുണ്ട്. കണക്കെടുപ്പിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചതോടെയാണ് പ്രീമിയം കൗണ്ടറിലെ മദ്യ മോഷണം തെളിഞ്ഞത്. ഇതോടെ, സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ അധികൃതർ നിർദേശിക്കുകയായിരുന്നു.

 

പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മദ്യം കടത്തിയവരെ കണ്ടെത്താനായിട്ടില്ല. മദ്യം സ്വന്തംനിലയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലെ ദുരുപയോഗം അവസാനിപ്പിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.

  • Related Posts

    വയോധികയെ സഹായിക്കാനെന്ന വ്യാജേന അക്കൗണ്ടിൽ നിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.   മുറികല്ലുംപുറം പ്ലാമൂട്ടിൽ…

    പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു: ഒരാൾ കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *