യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു

Spread the love

കോട്ടയം: കൈക്കൂലിക്കേസില്‍ വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷമീര്‍ഖാന്‍ കൈക്കൂലി വാങ്ങിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഷമീര്‍ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

കൈക്കൂലി വാങ്ങുന്നതിനു വേണ്ടി മാത്രമായി ഷമീർഖാൻ, കോഴിഫാമില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയത്. വൈക്കം കനറാ ബാങ്ക് ശാഖയിലായിരുന്നു അക്കൗണ്ട്. സിഐക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

ഇതേത്തുടർന്ന് സിഐ ഷമീർ ഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനിടെ ഷമീർ ഖാൻ 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച മൂന്നിനാണ് ടിപ്പര്‍ ലോറിക്കാരില്‍നിന്നും അനധികൃത മണ്ണുകടത്തുകാരില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് ഷമീര്‍ഖാന്റെ ഫോണും എടിഎം കാര്‍ഡും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

  • Related Posts

    മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം

    Spread the love

    Spread the loveകോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.   മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ…

    സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നിരക്ക് വർധന ഉൾപ്പെടെ ആവശ്യങ്ങളുമായി 27 മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

    Spread the love

    Spread the love  തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് (Kerala Private Bus Strike). ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം…

    Leave a Reply

    Your email address will not be published. Required fields are marked *