അപകടത്തിൽ ജീവിതം തകർന്ന സാലിമിന് കൈത്താങ്ങായി എം.എ.യൂസഫലി

Spread the love

അപ്രതീക്ഷിതമായ ഒരു വാഹനാപകടം തകർത്തത് സാലിമിന്റെ ജീവിതത്തെയും ആ കുടുംബത്തിന്റെ പ്രതീക്ഷകളെയുമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്ന സാലിമിന്റെ തുടർചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതെ കുടുംബം നെട്ടോട്ടമോടുമ്പോഴാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹായമെത്തുന്നത്.

 

സാലിമിന്റെ ചികിത്സ ചെലവ് ഏറ്റെടുത്തതിന് പിന്നാലെ പത്ത് ലക്ഷം രൂപയുടെ ചെക്കും ലുലു പ്രതിനിധികൾ കൈമാറി. പ്രതിസന്ധിയുടെ നടുവിൽ കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസമായി ഈ സഹായം. കൊല്ലം നെടുമ്പന സ്വദേശിയായ സാലിമിന് ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ചതോടെ പിന്നിലിരുന്ന സാലിം കാറിന്റെ ഡോറിൽ ഇടിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാലിമിന്റെ കാലിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി സംഭവിച്ച അപകടം സാലിമിന്റെ ജീവിതം ഇരുട്ടിലാക്കി.

 

ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്നു. തുടർന്ന് മേജർ ശസ്ത്രക്രിയയും ആവശ്യമായി. ചികിത്സ നീണ്ടതോടെ സാമ്പത്തിക പ്രതിസന്ധിയും കുടുംബത്തെ അലട്ടി. മകന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു മാതാപിതാക്കൾ.

 

ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ കുടുംബം പലരോടും സഹായം അഭ്യർഥിച്ചു. ഇതിനിടെയാണ് സാലിമിന്റെ ദുരവസ്ഥയും ചികിത്സാ സഹായത്തിനായുള്ള കുടുംബത്തിന്റെ അഭ്യർഥനയും ലുലു​ ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ചികിത്സയ്ക്കാവശ്യമായ സഹായം ഉടൻ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.

 

സാലിം ചികിത്സയിൽ കഴിയുന്ന തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയാണ് ലുലു ഗ്രൂപ്പ് പ്രതിനിധികൾ പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി.സ്വരാജ്, ഡയറക്ടർ വി.പീതാംബരൻ, കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നിഖിൻ ജോസഫ് എന്നിവർ ചേർന്നാണ് സാലിമിന് ചികിത്സാ സഹായം കൈമാറിയത്.

  • Related Posts

    മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം

    Spread the love

    Spread the loveകോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.   മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ…

    സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നിരക്ക് വർധന ഉൾപ്പെടെ ആവശ്യങ്ങളുമായി 27 മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

    Spread the love

    Spread the love  തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് (Kerala Private Bus Strike). ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം…

    Leave a Reply

    Your email address will not be published. Required fields are marked *