15 കിലോ പെട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 16.5 കിലോ; ലഗേജ് മെഷീനുകള്‍ പരിശോധിക്കും

Spread the love

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ലഗേജ് മെഷീനുകളുടെ കൃത്യത ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി ഓഡിറ്റ് നടത്തണമെന്ന് വ്യോമയാന മന്ത്രാലയം ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദേശം നല്‍കി. ലഗേജുകളുടെ തൂക്കം അധികമായി കാണിച്ച് യാത്രക്കാരില്‍നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പരിശോധന.

 

ലഗേജ് ഭാരം കണക്കാക്കുന്ന മെഷീനുകളില്‍ രാജ്യവ്യാപകമായി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി രാജ്യസഭാംഗം അജീത് മാധവറാവു ഗോപ്ചാഡെ കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥനു കത്തയച്ചതിനു പിന്നാലെയാണ് നടപടി.

 

മുന്‍പ് പുനെ വിമാനത്താവളത്തിലെ മെഷീനുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ വലിയ പിഴവുകള്‍ കണ്ടെത്തിയിരുന്നു. മെഷീനുകളുടെ ശാസ്ത്രീയമായ കാലിബ്രേഷനും കൃത്യമായ ഇടവേളകളിലുള്ള പരിശോധനയും നിര്‍ബന്ധമാക്കുമെന്നും അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് തേടുമെന്നും മന്ത്രാലയം അറിയിച്ചു.

 

വിമാനത്താവളങ്ങളിലെ ലഗേജ് മെഷീനുകള്‍ പരിശോധിക്കാനും കാലിബ്രേഷന്‍ നടത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2023 ഡിസംബര്‍ 19ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും നിര്‍ദേശം നല്‍കിയിരുന്നു. ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ 15 കിലോ മാത്രം ഭാരമുണ്ടായിരുന്ന പെട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 16.5 കിലോ ആയ സംഭവത്തിനു പിന്നാലെയായിരുന്നു ഈ നടപടി.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *