കനത്ത മഴ, റെഡ് അലർട്ട്: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Spread the love

കോഴിക്കോട് / വയനാട് ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷൽ ക്ലാസുകൾ എന്നിവയ്ക്ക്ക്കാണ് ഞായറാഴ്ച അവധി.

 

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം. കനത്ത മഴയുള്ള സമയങ്ങളിൽ വിദ്യാർഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്കു സമീപം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാൻ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം. ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാവുന്നതാണെന്നും കലക്ടർ അറിയിച്ചു.

 

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്ങ് എന്നിവയ്ക്ക് ഞായറാഴ്ച ജില്ലാ കലക്ടർ പൂർണ നിരോധനം ഏർപ്പെടുത്തി. ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫിസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

  • Related Posts

    അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്

    Spread the love

    Spread the love    മാനന്തവാടി: ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വലിയ പ്രസ്ഥാനമാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍. ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ നടന്ന മാനന്തവാടി പോലീസ് സബ് ഡിവിഷനിലെ എട്ട് സ്‌ക്കൂളുകളില്‍ നിന്നുള്ള കേഡറ്റുകളുടെ…

    ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

    Spread the love

    Spread the love  മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് ഇതോടെ കോളേജ് കൈവരിച്ചത്.  …

    Leave a Reply

    Your email address will not be published. Required fields are marked *