ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

Spread the love

 

മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍ വീട്ടില്‍, ബാബു എന്ന തുളസിദാസ്(51) നെയാണ് മീനങ്ങാടി പോലീസിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും സഹായത്തോടെ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ എസ്.ഐ. ഷറഫുദീന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടില്‍ ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയ വിവരമറിഞ്ഞ് റൂമിനുള്ളിലെ ബര്‍ത്തിന് മുകളില്‍ ഹാര്‍ഡ് ബോര്‍ഡ് ബോക്‌സിന് മറവില്‍ ഒളിച്ചിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാള്‍ പോലീസിനെ അസഭ്യം പറയുകയും ചെയ്തു.

  • Related Posts

    ‘മരുഭൂമിയിൽ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം’; ദുബായിൽ പ്രവാസി യുവതിയുടെ അക്കൗണ്ട് മുഴുവൻ ഒറ്റയടിക്ക് കാലിയായി, കാരണം ആ ഷോപ്പിങ്?

    Spread the love

    Spread the loveദുബായ് ∙ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിന്റെ സന്ദേശങ്ങൾ ഫോണിലെത്തിയപ്പോൾ ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഞെട്ടി. വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം അപ്പോഴേക്കും അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. താൻ ഇടപാട് നടത്തുകയോ പണം പിൻവലിക്കാൻ അനുമതി നൽകുകയോ ചെയ്യാത്തതിനാൽ അവർ…

    പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ്, പാക്കിസ്ഥാൻ തീവ്രവാദികളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ വിഡിയോകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. മുംബൈയിലെ മാഹിം എൽ.ജെ. റോഡ് സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമദ് അക്തർ (32)…

    Leave a Reply

    Your email address will not be published. Required fields are marked *