ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

Spread the love

 

മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് ഇതോടെ കോളേജ് കൈവരിച്ചത്.

 

കേരള സർക്കാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC), ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) എന്നിവയിൽനിന്നും ആവശ്യമായ അനുമതികളും അംഗീകാരങ്ങളും ലഭിച്ചതോടെയാണ് സീറ്റുകളുടെ എണ്ണം 85 ൽ നിന്നും 100 ആയി ഉയർത്തിയത്.

 

2014 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് ഇക്കാലയളവിൽ പാഠ്യ – പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ വളർച്ച കൈവരിയ്ക്കാൻ സാധിച്ചു.

മെഡിക്കൽ കോളേജിനോടും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയോടും ചേർന്നുള്ള അക്കാദമിക് അന്തരീക്ഷം വിദ്യാർത്ഥികൾക്ക് മികച്ച ക്ലിനിക്കൽ പരിശീലനത്തിനും പ്രായോഗിക പഠനത്തിനും അവസരമൊരുക്കുന്നു. ഉയർന്ന നിലവാരത്തിലുള്ള നഴ്സിംഗ് വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യ മേഖലയിൽ പ്രാവീണ്യമുള്ള കൂടുതൽ നഴ്സിംഗ് പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിനും സീറ്റ് വർധന സഹായകരമാകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

  • Related Posts

    വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

    Spread the love

    Spread the loveസുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.   സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.  …

    മീനങ്ങാടി ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് കാറും പണവും കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടി: ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കണ്ണൂർ ചൊക്ലി സ്വദേശി നിതുൽ കുമാറാണ് പിടിയിലായത്.   കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു കേസിനാസ്പദമായ…

    Leave a Reply

    Your email address will not be published. Required fields are marked *