വിമാനത്തിലെ സീറ്റിനിടയിലൂടെ വിരലുകൾ: ധീരമായി പ്രതികരിച്ച് പെൺകുട്ടി, പ്രതി കുടുങ്ങി

Spread the love

ബോസ്റ്റൺ∙ വിമാനയാത്രയ്ക്കിടെ 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുഎസ് പൗരനായ ജോനാഥൻ അലൻ ലെഫ്മാനെ (48) ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തി. മാസച്യുസിറ്റ്‌സിലെ ന്യൂട്ടൺ സ്വദേശമായ ഇയാൾ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

 

2024 ഓഗസ്റ്റ് 30ന് പ്യൂർട്ടോ റിക്കോയിൽനിന്ന് ബോസ്റ്റണിലേക്കുള്ള ജെറ്റ്‌ബ്ലൂ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ ലെഫ്മാന് തൊട്ടുമുന്നിലെ സീറ്റിലിരുന്ന 17 വയസ്സുകാരിയെ പലതവണ ഇയാൾ ലൈംഗികമായി സ്പർശിച്ചതായിട്ടാണ് കേസ്. സംഭവസമയത്ത് ലെഫ്മാന്റെ തൊട്ടടുത്ത സീറ്റിൽ 16 വയസ്സുകാരനായ മകനും ഉണ്ടായിരുന്നു. സീറ്റിന് മുന്നിലുള്ള സ്ക്രീനിലെ പ്രതിഫലനത്തിലൂടെ പിന്നിലിരിക്കുന്നയാൾ സീറ്റിനിടയിലൂടെ കൈ നീട്ടുന്നത് പെൺകുട്ടി ശ്രദ്ധിച്ചു. തുടർന്ന് സീറ്റിനിടയിലൂടെ പുറത്തേക്കു വന്ന വിരലുകളുടെ ചിത്രം പകർത്തുകയും ചെയ്തു.

 

വിമാനം ഇറങ്ങിയശേഷം മറ്റൊരു നിരയിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയുടെ കുടുംബത്തിലെ മുതിർന്ന വനിതാ അംഗം ലെഫ്മാനെ ചോദ്യം ചെയ്തു. തുടർന്ന് ജെറ്റ്‌ബ്ലൂ ജീവനക്കാരനെ വിവരമറിയിക്കുകയും തെളിവായി വിരലുകൾ ദൃശ്യമാകുന്ന വിഡിയോ കൈമാറുകയും ചെയ്തു.

 

താൻ ശരീരം സ്ട്രെച്ച് ചെയ്തതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ലെഫ്മാൻ പ്രതികരിച്ചതായി അന്വേഷണ രേഖകളിൽ പറയുന്നു. വിഡിയോയിൽ പതിഞ്ഞ വിരലുകൾ തന്റേതാണോയെന്ന് ചോദിച്ചപ്പോൾ, ‘അങ്ങനെ തോന്നുന്നില്ല’ എന്നായിരുന്നു ഇയാളുടെ മറുപടിയെന്നും റിപ്പോർട്ടുകളിലുണ്ട്. വിമാനത്തിനുള്ളിൽ ലൈംഗിക അതിക്രമം നടത്തിയതിന് അടുത്ത വർഷം ജനുവരി 12ന് ശിക്ഷ വിധിക്കും.

  • Related Posts

    ബാങ്കുകളുടെ പക്കലുള്ള ഉപഭോക്തൃ ഡാറ്റ സുരക്ഷിതമോ? അപകടങ്ങൾ എന്തെല്ലാം, ആശങ്ക വർധിപ്പിച്ച് AI

    Spread the love

    Spread the loveസൈബർ സുരക്ഷാ ആശങ്കകൾ ലോകമെങ്ങും വർധിക്കുകയാണ്. വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന പിഎച്ച്പി (PHP) പ്രോഗ്രാമിങ് ലാംഗ്വേജിൽ കണ്ടെത്തിയ സുരക്ഷാ പഴുതുകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയും സംഘടനകളെയും മുൾമുനയിൽ നിർത്തിയിരുന്നു. അതേസമയം തന്നെ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സിഗ്‌നേച്ചർ…

    ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്

    Spread the love

    Spread the loveലാസ: ടിബറ്റിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ഭൂചലനത്തിൽ 300 വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിനുവയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *