അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

Spread the love

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അപകീര്‍ത്തിപരമായ ഒന്നും ഇല്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ശുഭം വര്‍മ വ്യക്തമാക്കി.

 

വിധി കേൾക്കാനായി ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി സുൽത്താൻപൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്താൻ തക്ക തെളിവുകൾ ഇല്ലെന്ന് കോടതി വിലയിരുത്തി. കോടതി വിധിയെ രാഹുൽ ഗാന്ധിയുടെ അനുയായികൾ സ്വാഗതം ചെയ്തു. ‘സത്യമേവ ജയതേ’ എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

 

2018 ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനിടെ ബംഗളൂരുവില്‍ വെച്ച് അമിത് ഷായ്‌ക്കെതിരെ രാഹുല്‍ഗാന്ധി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്രയാണ് പരാതി നല്‍കിയത്. പരാതിയില്‍ സുല്‍ത്താന്‍പുരിലെ എംപി/എംഎല്‍എ പ്രത്യേക കോടതിയാണ് കേസെടുത്തത്.

 

‘ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങള്‍ മറന്നുപോകുന്നു. അതാണ് സത്യം. സത്യസന്ധതയെക്കുറിച്ചും മാന്യതയെക്കുറിച്ചും വാചാലരാകുന്ന പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാളാണ്’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിനെ കുറിച്ച് പരാമര്‍ശിക്കവേയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

  • Related Posts

    ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ എംപിവി വരുന്നു. മൂന്ന് നിരകളുള്ള ഫാമിലി യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഎംസി എന്ന് കോഡ് നെയിം നല്‍കിയിരിക്കുന്ന ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.…

    കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍, അന്വേഷണം

    Spread the love

    Spread the loveഹൈദരാബാദ്: തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സഹപ്രവര്‍ത്തകനെ വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം 29കാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ മൈന്‍ഡ് സ്‌പേസ് ഐടി കോറിഡോറിലെ…

    Leave a Reply

    Your email address will not be published. Required fields are marked *