പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

Spread the love

കോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.

 

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ കാറുകളും തകർന്നു. ഒരു കാറിൽനിന്ന് ഒൻപത് ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പിടികൂടി. ഈ കാറിൽ ഉണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് പിടികൂടിയത്.

 

പോലീസ് സ്റ്റേഷനു മുൻപിൽ സംഘം ചേർന്ന് അക്രമം അഴിച്ചുവിട്ടതിൽ എട്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് പാറക്കടവിൽനിന്നും വാഹനങ്ങൾ ഇടിപ്പിച്ചശേഷം ഏറ്റുമുട്ടിയ സംഘങ്ങൾ പിന്നീട് നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. രാത്രിയിൽ കൂടുതൽ പോലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

  • Related Posts

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…

    Leave a Reply

    Your email address will not be published. Required fields are marked *