കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍, അന്വേഷണം

Spread the love

ഹൈദരാബാദ്: തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സഹപ്രവര്‍ത്തകനെ വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം 29കാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെയാണ് ഹൈദരാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ മൈന്‍ഡ് സ്‌പേസ് ഐടി കോറിഡോറിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അര്‍ച്ചന ചൗധരിയാണ് മരിച്ചത്.

 

ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടേയാണ് അര്‍ച്ചന തന്റെ സഹപ്രവര്‍ത്തകനെ വിഡിയോ കോള്‍ ചെയ്തത്. ഹൈദരാബാദിന് പുറത്ത് തന്റെ അമ്മയ്‌ക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഈ സമയത്ത് സഹപ്രവര്‍ത്തകന്‍. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അര്‍ച്ചന സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

 

തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ അര്‍ച്ചനയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പുലര്‍ച്ചെ 5.30ന് ഇയാള്‍ അര്‍ച്ചനയുടെ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

  • Related Posts

    ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ എംപിവി വരുന്നു. മൂന്ന് നിരകളുള്ള ഫാമിലി യൂട്ടിലിറ്റി വെഹിക്കിള്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഎംസി എന്ന് കോഡ് നെയിം നല്‍കിയിരിക്കുന്ന ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.…

    അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അപകീര്‍ത്തിപരമായ ഒന്നും ഇല്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *