കേരളാ ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിക്ക് നേട്ടം

Spread the love

 

മേപ്പാടി: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) നോർത്ത് സോൺ കലോത്സവത്തിൽ മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു.

 

ജോയൽ ജോയ് എസ് വെസ്റ്റേൺ പെർക്യൂഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റോസ് ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും, നിവിൻ പോൾ ജോസ്, അസ്ജിത്ത് റഹീം എന്നിവർ ഫേസ് പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനവും, ഷാജോൺ ഷാജി കീബോർഡ് മത്സരത്തിൽ മൂന്നാം സ്ഥാനവും, സന ഫാത്തിമ കൊളാഷ് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

ഉത്തര കേരളത്തിലെ വിവിധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിലാണ് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്.

  • Related Posts

    വൈത്തിരിയിലെ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം;പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു

    Spread the love

    Spread the love  വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ പതോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തുമാണ് (4) ദാരുണമായി മരണപ്പെട്ടത്.  …

    പുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the loveപുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയ കവലയ്ക്ക് അടുത്ത മുതലിമാരൻ ഉന്നതിയിലാണ് സംഭവം. ചെറ്റപ്പാലം,  നെല്ലിപ്പുര രാജു ( 58 ) വാണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *