പ്രതിഫലം 2,000 രൂപ, ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ

Spread the love

ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തുന്ന സംഘം പിടിയിൽ. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗറിലെ ശ്മശാനത്തിൽനിന്നുമാണ് സംഘം മെഡിക്കൽ കോളജുകളിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശരീര അവശിഷ്ടങ്ങൾ കടത്തിയത്. ശ്മശാനത്തിലെ തൊഴിലാളിയയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35) അഫ്‌സർ ജൂനിമിയ (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ രാജുവും അഫ്‌സറും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നവരാണ്. ശനിയാഴ്ചയാണ് ഇവർ പിടിയിലായത്.

 

2000 മുതൽ 3000 രൂപ വരെയാണ് ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾക്കു ഇവർ പ്രതിഫലം വാങ്ങിയിരുന്നത്. അതേസമയം സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സെമിത്തേരിയിലെ ശവക്കുഴികളിൽ മണ്ണ് മാറിക്കിടന്നും അസ്ഥികൂട അവശിഷ്ടങ്ങൾ പുറത്തു കണ്ടതുമാണ് സംശയത്തിനു ഇടയാക്കിയത്. തുടർന്ന് പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ശവശരീരങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത്. മൃതദേഹങ്ങൾ പുറത്തെടുത്ത ശേഷം ശവക്കുഴികൾ വീണ്ടും മൂടിയതായും നാട്ടുകാർ ആരോപിച്ചിരുന്നു.

  • Related Posts

    കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കറിൽ 4 ചാക്കുകളിൽ തിമിംഗലഛർദ്ദി; 25 കോടി വില

    Spread the love

    Spread the loveകള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽ നിന്ന് വൻതോതിൽ തിമിംഗിലഛർദ്ദി കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ(37)-ന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽ നിന്നാണ് 22.480 കിലോഗ്രാം തമിംഗിലഛർദ്ദി പള്ളിത്തോട്ടം പൊലീസ് പിടിച്ചെടുത്തത്.…

    വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി; കരസേന മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിനു കൈമാറിയതിനു കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിലായി. ആയുധങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണു സുഹൃത്തിനു പറഞ്ഞുകൊടുത്തത്. കരസേനയിൽ 28 വർഷം പ്രവർത്തിച്ച ബാബു എന്നയാളാണു പിടിയിലായത്.   ഒരു വർഷം മുൻപാണു…

    Leave a Reply

    Your email address will not be published. Required fields are marked *