ചേരാനെല്ലൂര്‍ അപകടം: മകന്‍റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ടിവിയില്‍ കണ്ടു, എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

Spread the love

കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില്‍ എന്‍ കെ സരസുവാണ് (71) മരിച്ചത്.

17കാരന്‍ ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്‌പെന്‍ഡ് ചെയ്തത്. മനോജിനൊപ്പമായിരുന്ന സരസു ഏതാനും ദിവസങ്ങളായി മകള്‍ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സരസുവിന് രണ്ടാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്‍. മരുമക്കള്‍: സനല്‍കുമാര്‍, സുമ.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *