ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

Spread the love

ആരോപണം വ്യാജമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം.
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി. പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘കലോത്സവ ചരിത്രത്തില്‍ കൂടി ആദ്യമാണിത്. ഇത്രയും ഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ എന്തൊക്കെ മാനസിക വൈകൃതമുള്ളയാളാവണം. ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അത് പുറത്തുവരണം. ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാണ്’, പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
ആദ്യദിവസത്തെ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഭക്ഷണ കമ്മിറ്റി കണ്‍വീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം എന്നും പഴയിടം വ്യക്തമാക്കി. ‘ഏതൊരു പാചകക്കാരനും എത്രമാത്രം ഭീതിയോടെയാകും ഓരോ കലോത്സവങ്ങള്‍ക്കും പാചകം ചെയ്യുക. കേരളത്തിലെ മേളകള്‍ തുടങ്ങിയതേയുള്ളൂ. ഏതെല്ലാം മേളകള്‍ വരാന്‍ കിടക്കുന്നു. എങ്ങനെ ധൈര്യമായി ജോലി ചെയ്യാന്‍ പറ്റും. ഇപ്പോള്‍ പുഴുവിട്ടയാള്‍ മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. അന്വേഷിച്ച് പിന്നിലെ ശക്തിക്കളെ കണ്ടെത്തണം. മാതൃകാപരമായി ശിക്ഷിക്കണം. കായികമേള മൂന്ന് ദിവസം കൂടിയുണ്ട്. സുരക്ഷ ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, എന്നും പഴയിടം പറഞ്ഞു.അതേസമയം ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകന്‍ ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പാറില്‍ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു.

ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറില്‍ പുഴുവെന്ന ആരോപണം ഉയര്‍ന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അധ്യാപകന്‍ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *