*മാവോയിസ്റ്റ് മുന്‍ കമാന്‍ഡര്‍മാര്‍ക്ക് ജയിലില്‍ വിവാഹം; ‘ബന്ധുക്കളായി’ പൊലീസും ഉദ്യോഗസ്ഥരും*

Spread the love

റാഞ്ചി: അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയ മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ വിവാഹിതരായി. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ ബുധനാഴ്ചയാണ് സുരേഷ് സിങ് മുണ്ടയും സോംവാരി ഹെംബ്രമും വിവാഹിതരായത്. ഇരുവരുടെയും പുനരധിവാസത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഝാര്‍ഖണ്ഡില്‍ തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് പേര്‍ ഓപ്പണ്‍ ജയിലിനുള്ളില്‍ വിവാഹിതരാകുന്ന ആദ്യ സംഭവമായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ട്.
റാഞ്ചി ജില്ലയിലെ ബുണ്ടു മേഖലയിലുള്ള ബറുഹാതു ഗ്രാമമാണ് സുരേഷ് സിങ് മുണ്ടയുടെ സ്വദേശം. സോംവാരി ഹെംബ്രം താമര്‍ മേഖലയിലെ അരഹംഗ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. ഇരുവരും നേരത്തെ മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആയുധങ്ങള്‍ ഉപേക്ഷിച്ച് അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി തദാഷ മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയത്.

വിവാഹദിനത്തില്‍ ബന്ധുക്കളുടെ സാന്നിധ്യവും കുടുംബത്തിന്റെ പിന്തുണയും നഷ്ടപ്പെടാതിരിക്കാനായി പൊലീസിലെയും ജില്ലാ ഭരണകൂടത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരുടെ ബന്ധുക്കള്‍ നിര്‍വഹിക്കേണ്ട പരമ്പരാഗത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ ഇരുവരെയും സ്വീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതത്തിന് ആശംസകളും നേര്‍ന്നു. ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മറ്റ് തടവുകാരും വിവാഹച്ചടങ്ങില്‍ പങ്കാളികളായി. പരമ്പരാഗത ആചാരങ്ങള്‍ അനുസരിച്ചായിരുന്നു വിവാഹം.
ആയുധം വച്ച് കീഴടങ്ങിയ ശേഷം ഇരുവരും ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ കഴിയുകയായിരുന്നു. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് വിവാഹം പുതിയ തുടക്കമാണ്. അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സമാധാനം തെരഞ്ഞെടുക്കുന്നവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജയില്‍ ഐജി സുദര്‍ശന്‍ കുമാര്‍ മണ്ഡല്‍ പറഞ്ഞു. കീഴടങ്ങിയ മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • Related Posts

    റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveകൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒക്ടോബര്‍ 27നാണ് 18കാരനു നേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട്…

    ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ‘റീസന്റ് മീഡിയ സജഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. . ചാറ്റ് വിന്‍ഡോയില്‍ ഏറ്റവും പുതിയ ഫോട്ടോകളോ വിഡിയോകളോ നേരിട്ട് കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.   ആര്‍ക്കെങ്കിലും…

    Leave a Reply

    Your email address will not be published. Required fields are marked *