ട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

Spread the love

 

ട്രെയിനുകളില്‍ രാത്രി സമയത്ത് ചാര്‍ജിങ് പോയിന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സുരക്ഷാ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ റെയില്‍വേ സോണുകള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുന്നു. നിയമം പാലിക്കുന്നതിലെ വീഴ്ചകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് വീണ്ടും പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. രാത്രിയിലെ ഈ നിയന്ത്രണങ്ങളോട് യാത്രക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് റെയില്‍വേ നിരീക്ഷിക്കുന്നുണ്ട്.

 

 

റെയില്‍വേ ബോര്‍ഡ് സുരക്ഷാ നിയന്ത്രണം കര്‍ശനമാക്കുന്നതോടെ, രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ ട്രെയിനുകളിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകില്ല. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പരിധിയിലുള്ള ട്രെയിനില്‍ അടുത്തിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. എല്ലാ റെയില്‍വേ സോണുകളിലും ഈ നിയമം യാതൊരു ഇളവുമില്ലാതെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

 

 

ഈ മാസം 26-ന് അയച്ച കത്തില്‍, രാത്രി സമയത്തെ നിയന്ത്രണം നടപ്പാക്കുന്നതില്‍ ട്രെയിനുകളിലെ റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. കത്തില്‍ പറയുന്നതനുസരിച്ച്, ഒരു യാത്രക്കാരന്റെ പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയും കോച്ചിനുള്ളില്‍ പുക ഉയരുകയും ചെയ്ത സമയത്ത്, നിര്‍ദേശിച്ച സമയക്രമമനുസരിച്ച് ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്തിരുന്നില്ല.

  • Related Posts

    റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveകൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒക്ടോബര്‍ 27നാണ് 18കാരനു നേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട്…

    ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ‘റീസന്റ് മീഡിയ സജഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. . ചാറ്റ് വിന്‍ഡോയില്‍ ഏറ്റവും പുതിയ ഫോട്ടോകളോ വിഡിയോകളോ നേരിട്ട് കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.   ആര്‍ക്കെങ്കിലും…

    Leave a Reply

    Your email address will not be published. Required fields are marked *