‘അണ്ണാ… വൈറല്‍ ആക്കരുത്… സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!

Spread the love

തിരുവനന്തപുരം: അരുവിക്കരയ്‌ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നു മോഷ്‌ടിച്ച ഏണി, കള്ളൻമാർ തിരികെ എത്തിച്ചു. ക്ഷമാപണം നടത്തിയ കത്തോടെയാണ് കള്ളൻമാർ ഏണി തിരികെയെത്തിച്ചത്. വട്ടക്കുളം എംകെ പവർ ടൂൾസിൽ നിന്ന്‌ കഴിഞ്ഞ 27ന് മോഷണം പോയ പുതിയ അലുമിനിയം ഏണിയാണ് 30ന് ഉച്ചയ്ക്ക് തിരികെയെത്തിച്ചത്.

 

കഴിഞ്ഞ 29ാം തീയതിയാണ് സ്ഥാപനത്തിന് പുറത്തുവെച്ചിരുന്ന ഏണി കാണാതായതായി ഉടമയറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 27ാം തീയതി ഉച്ചയ്ക്ക് കടയുടമ അൻവറും ഭാര്യ ജസീനയും കടയോടു ചേർന്നുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് പാറശ്ശാല രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ 2 പേർ ഏണിയുമെടുത്ത് ബൈക്കിൽ കടന്നുകളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ അരുവിക്കര പൊലീസിൽ പരാതി നൽകി.

 

അതിനിടെ ഏണി എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു. ഇത് ശ്രദ്ധയിൽ പ്പെട്ടിട്ടാകണം ഏണിയെടുത്തു കൊണ്ടുപോയവർ 30ാം തീയതി ഉച്ചയ്ക്ക് ഏണിയും കൂടെ ക്ഷമാപണം നടത്തിയ കത്തും ആരും കാണാതെ സ്ഥാപനത്തിന്റെ മുന്നിൽ ചാരിവെച്ചിട്ട് കടന്നുകളഞ്ഞു.

 

‘അണ്ണാ സോറി

 

ഒരു സാധനം കുഴിയില്‍ വീണ് അത് എടുക്കാന്‍ കൊണ്ട് പോയേണ്. പറ്റി പോയി. മെനിന്നാന്ന് കൊണ്ട് വെക്കണം എന്ന് കരുതിയ ആണ്. ഒരു സ്ഥലത്തോട്ട് പെട്ടെന്ന് പോവേണ്ടി വന്നു. വൈറല്‍ ആക്കരുത്… സോറി.

 

ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്… സൂയിസൈഡിന്റെ വക്കിലാണ്… സോറി, സോറി, സോറി’- എന്നാണ് കത്തിലെ വാചകങ്ങള്‍.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *