രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

Spread the love

തിരുവനന്തപുരം: കണ്ണൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ കര്‍ഷകന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി മരണം വരിച്ച ആര്‍ രാജേഷിന്റെ കുടുംബം ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികള്‍. ലൈഫ് ജാക്കറ്റ് ഇല്ലാതെ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കണ്ണൂരിലെ മീന്തുള്ളി വെള്ളച്ചാട്ടത്തിലെ സ്വിമ്മിങ് ഇന്‍സ്ട്രക്ടറും റാപ്പലിങ് ട്രെയിനറുമായിരുന്നു 38കാരനായ രാജേഷ്. രാജേഷായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

 

ദുരന്തം നടന്ന് മൂന്ന് മാസം കഴിയുമ്പോള്‍ രാജേഷിന്റെ കുടുംബം മുന്നോട്ടു പോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സര്‍ക്കാരിന്റെ ധന സഹായ വാഗ്ദാനം, രാജേഷിന്റെ ഭാര്യയ്ക്ക് ജോലി അടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഭാവിയിലെ മുന്നോട്ടുള്ള പോക്കിനു എന്തു ചെയ്യണമെന്നു അറിയാതെ പകച്ചു നില്‍ക്കുകയാണ് കുടുംബം.

 

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി കാന്റീനില്‍ സഹായിയായി ജോലി ചെയ്തിരുന്ന ഭാര്യ ഷഫിയ രാജേഷിന്റെ മരണം ശേഷം ജോലിക്ക് പോകാതായി. അതോടെ അവര്‍ക്ക് കിട്ടിയിരുന്ന 10,000 രൂപയും നിലച്ചു. പാലക്കാട് സ്വദേശിയായ ഷഫിയയും രാജേഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രാജേഷിന്റെ അച്ഛന്‍ രാജശേഖരന്‍ നടത്തുന്ന ചെറിയ കടയിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയം.

 

രാജേഷിന്റെ അമ്മ ഗീതയും ഭാര്യ ഷഫിയയും അടങ്ങുന്ന അഞ്ചംഗ കുടുംബം തിരുവനന്തപുരം കല്ലിയൂരിലെ ചെറിയ വീട്ടിലാണ് താമസം. ലൈഫ് മിഷന്‍ ഭവന പദ്ധതിയിക്കു കീഴില്‍ ഇവരുടെ പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നുണ്ട്.

 

അതിനിടെ കല്ലിയൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നുള്ള 17 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ബാങ്കില്‍ നിന്നു ജപ്തി നോട്ടീസുകളും ഇവര്‍ക്ക് വരുന്നുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റുള്ളവരില്‍ നിന്നു കടം വാങ്ങിയ തുക വേറെയുമുണ്ട്.

 

രാജേഷിന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ വീട് സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഷഫിയയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇതിലാണ് കുടുംബം ഇപ്പോള്‍ പ്രതീക്ഷ വയ്ക്കുന്നത്.

 

മന്ത്രി എനിക്ക് ജോലി തരാമെന്നു ഉറപ്പ് നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമെന്നു ചില വാര്‍ത്തകളും കണ്ടിരുന്നു. എന്നാല്‍ ഇതുവരെ അക്കാര്യത്തിലൊന്നും ഒരു തീരുമാനവും വന്നിട്ടില്ല- ഷഫിയ പറഞ്ഞു. ഒരു ജോലി ലഭിക്കുന്നത് കുട്ടികളേയും രാജേഷിന്റെ വൃദ്ധരായ മാതാപിതാക്കളേയും നോക്കാന്‍ തനിക്ക് വലിയ സഹായമാകുമെന്നു ഷഫിയ കരുതുന്നു.

 

കൈയില്‍ പണമില്ലാത്തതിനാല്‍ ഓരോ ചെലവുകളും കുടുംബം ഇപ്പോള്‍ മാറ്റിവയ്ക്കുകയാണ്. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രാജേഷിന്റെ അമ്മയ്ക്ക് സ്‌പെഷാലിറ്റി ആശുപത്രിയില്‍ കിടത്തി ചികിത്സ അനിവാര്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൈയില്‍ പണമില്ലാത്തതിനാല്‍ ദിവസവും രണ്ട് നേരം അമ്മയേയും കൊണ്ടു നെബ്യുലൈസ് ചെയ്യാന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവും പോകുകയാണെന്നു ഷഫിയ പറയുന്നു.

 

രണ്ട് വര്‍ഷം മുന്‍പ് രാജേഷിന്റെ ഇളയ സഹോദരന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇതിന്റെ ഷോക്കില്‍ നിന്നു കുടുംബം പതിയെ കരകയറുന്നതിനിടെയാണ് രാജേഷും മരിക്കുന്നത്.

 

രണ്ട് ആണ്‍കുട്ടികളാണ് രാജേഷ്- ഷഫിയ ദമ്പതികള്‍ക്കുള്ളത്. 14കാരന്‍ അര്‍ഷാദും 8ാം ക്ലാസില്‍ പഠിക്കുന്ന അഭിഷേകും. രാജേഷിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് രണ്ട് കുട്ടികളും.

  • Related Posts

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’

    Spread the love

    Spread the loveതിരുവനന്തപുരം∙ കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും പ്രതി ക്രൂരമായി മർദിച്ചിരുന്നെന്ന് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഭിരാമിന്റെ സുഹ‍ൃത്ത് പൊലീസിൽ മൊഴി നൽകി. കേസിലെ ഒന്നാംപ്രതി തന്നെയും അഭിരാമിനെയും ഒരിടത്തേക്കു വിളിച്ചു വരുത്തി, പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *