കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ ‘ഹാപ്പി’

Spread the love

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി 300 കടന്ന് റെക്കോര്‍ഡ് നിലവാരത്തിലെത്തി റബര്‍ വില. ആര്‍എസ്എസ്- 4 ഗ്രേഡ് റബര്‍ കിലോയ്ക്ക് 300 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഉല്‍പ്പാദനക്കുറവും വര്‍ധിച്ചുവരുന്ന ആവശ്യകതയുമാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ റബര്‍വില വര്‍ധനയ്ക്കുള്ള കാരണമായി വിലയിരുത്തുന്നത്. റബര്‍ വിപണിയിലെ ഉണര്‍വില്‍ ഏറെ പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാരികളും.

 

ഈ വര്‍ഷം ജനുവരിയില്‍ 192 രൂപ ആയിരുന്നു റബര്‍ വില. ഒമ്പത് മാസത്തിനിടെയാണ് 108 രൂപയോളം കൂടിയത്. നിലവില്‍ ആര്‍എസ്എസ് (RSS-4) ഗ്രേഡ് റബറിനാണ് 300 രൂപയിലെത്തിയിരിക്കുന്നത്. ആര്‍എസ്എസ്-5 ഗ്രേഡിന് 298 രൂപയും, ലാറ്റക്‌സിന് 197 രൂപയുമാണ് നിലവിലെ വിപണി വില. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം കപ്പല്‍ മാര്‍ഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥയുമാണ് വില കുതിച്ചുയരാന്‍ കാരണം.

 

 

  • Related Posts

    ഡിപ്രഷൻ കാരണം ജീവിതം മടുത്തുവെന്ന് വിഡിയോ; ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി

    Spread the love

    Spread the loveതിരുവനന്തപുരം ∙ ഡിപ്രഷന്‍ കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണു ചിറയിന്‍കീഴില്‍ ഇന്നലെ രാത്രി ട്രെയിന്‍ തട്ടി മരിച്ചത്. ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപം…

    മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

    Spread the love

    Spread the loveഎറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ…

    Leave a Reply

    Your email address will not be published. Required fields are marked *