റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം

Spread the love

കണ്ണൂര്‍: ഞെകളി കൊട്ടാളം കുന്നിലെ റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിക്കൂടം. കുത്തനെയുള്ള കുന്നിന്‍ പ്രദേശത്തെ ഏക്കറുകണക്കിന് വരുന്ന തോട്ടത്തില്‍ കാട് തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് രാവിലെ അസ്ഥികൂടം കണ്ടെത്തിയത്.

 

കടന്നപ്പളളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടില്‍ പി. അബുബക്കറിന്റെ ഉടമസ്ഥതയിലുളളതാണ് എസ്റ്റേറ്റ്. ഇന്നലെ രാവിലെ 11.30 ന് എസ്റ്റേറ്റിലെത്തിയ അബുബക്കര്‍ പൊലീസിനെ വിവരം അറിയിച്ചു. പെരിങ്ങോം എസ്. ഐ. കെ. ഖദീജയുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

 

മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയതിനാല്‍ തുങ്ങിമരിച്ചതായിക്കൊമെന്ന് കരുതുന്നു. അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പെരിങ്ങോം പൊലീസും കണ്ണൂരില്‍ നിന്ന് ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിശദപരിശോധനയ്ക്കായി അസ്ഥികൂടം ശേഖരിച്ചു. അടുത്ത കാലത്ത് സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്.

  • Related Posts

    മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

    Spread the love

    Spread the loveഎറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ…

    11 മാസത്തിനിടെ 2 സിസേറിയൻ, ഭർത്താവിന്റെ മർദനത്തിൽ സ്റ്റിച്ച് ഇളകി; പൊലീസിനോട് അവൾ പറഞ്ഞു

    Spread the love

    Spread the loveആദ്യ സിസേറിയനിലെ തുന്നിക്കെട്ടിന്റെ മുറിവും വേദനയും പൂർണമായും മാറിയിട്ടില്ല. അതിനു പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. അങ്ങനെ 11 മാസത്തിനിടെ 2 പ്രസവം. 6 ദിവസം മാത്രം പ്രായമായ രണ്ടാമത്തെ കു‍ഞ്ഞുമായി വീട്ടിൽ വന്നുകയറിയ യുവതിയെ മദ്യപിച്ചെത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *