മദ്യലഹരിയിൽ ഇന്ത്യക്കാരിയുടെ ലൈംഗികാതിക്രമം; ജീവനക്കാരിയോട് മോശമായി പെരുമാറി, വിധി പറഞ്ഞ് കോടതി

Spread the love

സിംഗപ്പൂർ∙ സിംഗപ്പൂരിലെ റൂഫ്‌ടോപ് ബാറിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇന്ത്യൻ യുവതിക്ക് 2,500 സിംഗപ്പൂർ ഡോളർ (ഏകദേശം 1.7 ലക്ഷം രൂപ) പിഴ. സോണിക് അർച്ചന സുശീൽ (32) എന്ന യുവതിക്കാണ് കോടതി പിഴ വിധിച്ചത്. മദ്യലഹരിയിലായിരുന്ന യുവതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന കേസിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് നടപടി.

 

മാർച്ച് 14ന് പുലർച്ചെ മറീന ബേ സാൻഡ്സിലെ റൂഫ്‌ടോപ് ബാറിലാണ് സംഭവം നടന്നത്. വീട്ടിൽവച്ച് മദ്യപിച്ച ശേഷം മാർച്ച് 13ന് രാത്രി 11 മണിയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് സോണിക് ബാറിലെത്തിയത്. ബാറിലെത്തി വീണ്ടും മദ്യപിക്കുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

 

പുലർച്ചെ 12.33ഓടെ യുവതി ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നതിനിടെയാണ് ജോലി സമയം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ ജീവനക്കാരെ കാണുന്നത്. ഇതിൽ 20 വയസ്സുകാരിയായ ജീവനക്കാരിയെ സോണിക് മോശമായി സ്പർശിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ജീവനക്കാരി ഉടൻ സുരക്ഷാ ജീവനക്കാരുടെ സഹായം തേടി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും സോണിക്കിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുതന്നെ ജാമ്യത്തിൽ വിട്ടയച്ചു.

 

ഒക്ടോബർ 29നാണ് കേസിൽ സിംഗപ്പൂർ കോടതി വിധി പ്രസ്താവിച്ചത്. മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ 2,500 സിംഗപ്പൂർ ഡോളർ പിഴയാണ് പ്രതിക്ക് ശിക്ഷയായി നൽകണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നിൽ ലൈംഗിക ഉദ്ദേശ്യമില്ലായിരുന്നുവെന്നും തന്റെ കക്ഷി ചെയ്ത കാര്യത്തിൽ അഗാധമായി ഖേദിക്കുന്നുവെന്നും യുവതിയുടെ അഭിഭാഷകൻ അരിഫിൻ ഷാ കോടതിയിൽ വാദിച്ചു. ജീവനക്കാരിക്കുണ്ടായ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 1,500 സിംഗപ്പൂർ ഡോളർ യുവതി സ്വമേധയാ നൽകിയതായും അഭിഭാഷകൻ അറിയിച്ചു. ജീവനക്കാരിയുടെ ചികിത്സയ്ക്കും കൗൺസിലിങ്ങിനുമുള്ള ചെലവുകൾ വഹിക്കാൻ തയാറാണെന്നും കോടതിയെ അറിയിച്ചിരുന്നു.

 

സംഭവത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടെന്നും ഏകദേശം ആറുമാസത്തെ വരുമാനമായ 18,000 സിംഗപ്പൂർ ഡോളറിന്റെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരിയും കോടതിയിൽ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനും ദൈനംദിന ചെലവുകൾക്കുമായി ഈ തുക ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നും അവർ വ്യക്തമാക്കി.

 

എന്നാൽ, നഷ്ടപരിഹാരത്തുക നിർണയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജി ലീ ലിറ്റ് ചെങ് ആവശ്യം തള്ളി. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി പ്രത്യേക നിയമവേദിയിൽ ഉന്നയിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി

  • Related Posts

    അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, നിർണായക ഉത്തരവുമായി സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ്…

    വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

    Spread the love

    Spread the loveകൊച്ചി∙ വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമായ ഈ…

    Leave a Reply

    Your email address will not be published. Required fields are marked *