ആരു വിളിച്ചാലും ഇനി ഫോണിൽ പേരു തെളിയും; സിനാപ് ഇന്നുമുതൽ

Spread the love

ന്യൂഡൽഹി ∙ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്നുമുതൽ മൊബൈൽ ഫോണിൽ ദൃശ്യമാകും. സിം എടുക്കാനുപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോണിൽ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിനാപ്) രാജ്യമാകെ ഇന്നു മുതൽ നടപ്പാക്കാനാണു കേന്ദ്രനിർദേശം. തുടക്കത്തിൽ 4ജി, 5ജി ശൃംഖലകളിൽ മാത്രമാകുമിത്. പല മൊബൈൽ ഫോൺ സേവനദാതാക്കളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.

 

കോളർ ഐഡി സംവിധാനം ലഭ്യമാകാൻ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല. സേവ് ചെയ്ത നമ്പറുകളിൽ നിന്നാണു കോളെങ്കിൽ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക‍്ഷനുകൾക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാർക്ക് പേര് (പ്രിഫേഡ് നെയിം) ഉൾപ്പെടുത്താൻ അവസരം നൽകും. പുതിയ ബിസിനസ് കണക‍്ഷനുകൾക്ക് അതെടുക്കുന്ന സമയത്തു തന്നെ ‘പ്രിഫേഡ് നെയിം’ നൽകാം.

 

 

  • Related Posts

    അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, നിർണായക ഉത്തരവുമായി സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ്…

    വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

    Spread the love

    Spread the loveകൊച്ചി∙ വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമായ ഈ…

    Leave a Reply

    Your email address will not be published. Required fields are marked *