ഭാര്യയെ സംശയം, വർഷങ്ങളോളം ശാരീരിക പീഡനമേൽപ്പിച്ച് കൊന്നു; മലപ്പുറം സ്വദേശിക്ക് ജീവപര്യന്തം തടവ്

Spread the love

കോഴിക്കോട് ∙ സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളായി ശാരീരിക പീഡനങ്ങൾ ഏൽപിച്ചു കൊലപ്പെടുത്തിയ കേസിൽ മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ലാ ജഡ്ജി എൻ.ആർ.കൃഷ്ണകുമാർ ഉത്തരവിട്ടു. താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസു കൊല്ലപ്പെട്ട കേസിലാണു ശിക്ഷ. പിഴസംഖ്യയിൽ 50,000 രൂപ ഇവരുടെ 2 മക്കൾക്കു നൽകാനും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടെ തടവുശിക്ഷ അനുഭവിക്കണം.

 

കേസിലെ രണ്ട്, മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെള്ളിയാഴ്ച വിട്ടയച്ചിരുന്നു. സംഭവത്തിനുശേഷം താജുദ്ദീൻ റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു. 2021 ഒക്ടോബർ 8നാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയുടെ ഉമ്മയും സഹോദരിയും 8 വയസ്സുള്ള മകളും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു.

 

ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ.സുരേഷ് കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ഷംസുദ്ദീൻ, രശ്മി റാം എന്നിവർ ഹാജരായി.

  • Related Posts

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു

    Spread the love

    Spread the loveഎടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *