വീട്ടമ്മ പുറത്തുപോയ തക്കത്തിന് വീട്ടിൽ കയറി ഫാനും ടിവിയും നശിപ്പിച്ചു, മലമൂത്രവിസർജനം നടത്തി

Spread the love

പാനൂർ ∙ വീട്ടമ്മ പുറത്തുപോയ സമയത്ത് വീടിനകത്തുകയറി അതിക്രമം. ഫാനും ടിവിയും മേശയും നശിപ്പിച്ചു. മലമൂത്ര വിസർജനവും നടത്തി. ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് വീടുപൂട്ടി പുറത്തു പോയതായിരുന്നു. വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു.

 

അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിങ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും ടിവിയും മേശയും അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കണ്ടെത്തിയത്. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു. ഫ്രിജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് നഷ്ടപ്പെട്ടത്. ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പുഷ്പലത. പുഷ്പലതയുടെ പരാതിയിൽ പാനൂർ എസ്ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

  • Related Posts

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു

    Spread the love

    Spread the loveഎടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *