ഈ മാസം ആറ് കിലോ വീതം അരി; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി നവംബറില്‍ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്.

 

ഇതേനിരക്കില്‍ രണ്ടുകിലോ ഗ്രാം അരിയാണ് ബ്രൗണ്‍ കാര്‍ഡിനുള്ള വിഹിതം. നീല വെള്ള ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. നീല, വെള്ള കാര്‍ഡ് കാര്‍ഡുകള്‍ക്ക് നാല് കിലോ വരെയും ബ്രൗണ്‍ കാര്‍ഡിന് ഒരു കിലോഗ്രാം ആട്ട കിലോഗ്രാമിന് പതിനേഴ് രൂപ നിരക്കില്‍ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും.

 

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചു. ഞായറാഴ്ചയായതിനാല്‍ ഇന്നും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി നാളെയും അവധിയാണ്. നവംബറില്‍ റേഷന്‍ വിതരണം മൂന്നിന് ആരംഭിക്കും.

  • Related Posts

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു

    Spread the love

    Spread the loveഎടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *