സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Spread the love

തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആര്‍പി അരവിന്ദിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

സിപിഎം നേതാവ് ഐപി ബിനുവിന്റ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. ഇഡി ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. ‘അരവിന്ദ് അഭയം’ എന്ന പ്രൊഫൈലില്‍നിന്നാണ് ബിനുവിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തത്.

 

പൊലീസ് സേനയുടെ ഭാഗമായിരിക്കുന്നയാള്‍ സേനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിനെ അംഗീകരിച്ചുകൊണ്ട് ലൈക്ക് ചെയ്തത് പൊലീസിന് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണ്. നിഷ്പക്ഷമായും പക്ഷപാതരഹിതമായും ഔദ്യോഗിക നിര്‍വഹണം നടത്തേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് സേനയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രേഡ് എസ്‌ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അന്വേഷണത്തില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താങ്കളുടെതാണെന്ന് സ്ഥിരീകരിച്ചതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

  • Related Posts

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു

    Spread the love

    Spread the loveഎടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *